ബി.ജെ.പി ‘നാഗ്പൂർ നിയമം’ നടപ്പാക്കാൻ ശ്രമിക്കുന്നു - തേജസ്വി യാദവ്
text_fieldsന്യൂഡൽഹി: യു.പിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.എസ്.പി -എസ്.പി സഖ്യം ചേരുെമന്ന് പ്രഖ്യാപിച്ചതിനു പിറകെ ബി.എസ്.പി അധ്യക്ഷ മായാവതിയുമായി ആർ.െജ.ഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. യു.പിയിലും ബിഹാറില ും ബി.ജെ.പി നിലംപരിശാകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം തേജസ്വിയാദവ് പറഞ്ഞു.
മയാവതിയും അഖിലേഷ് യാദവും തമ് മിലുണ്ടാക്കിയ മഹാ സഖ്യത്തെയും തേജസ്വി സ്വാഗതം ചെയ്തു. ബിഹാറിലേതു പോലെ മറ്റ് സംസ്ഥാനങ്ങളിലും ചെറുപാർട്ടികൾ സഖ്യം ചേർന്ന് ബി.ജെ.പിയെ പരാജയെപ്പടുത്തണമെന്ന് എപ്പോഴും തെൻറ പിതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെടാറുെണ്ടന്ന് തേജസ്വി കൂട്ടിച്ചേർത്തു. ആർ.ജെ.ഡിയുടെയും നിതീഷ് കുമാറിെൻറ ജെ.ഡി.യുവിെൻറയും നേതൃത്വത്തിൽ രൂപീകരിച്ച സഖ്യമായിരുന്നു ബിഹാറിൽ ബി.ജെ.പിയെ തറപറ്റിച്ചത്. എനാൽ പിന്നീട് നിതീഷ് കുമാർ സഖ്യം വിട്ട് ബി.െജ.പി പിന്തുണയോെട സർക്കാർ രൂപീകരിച്ചു.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള േകന്ദ്രസർക്കാർ നീക്കത്തെയും തേജസ്വി വിമർശിച്ചു. ബി.ജെ.പി ‘നാഗ്പൂർ നിയമം’ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു വിമർശനം. ആർ.എസ്.എസിെൻറ ആസ്ഥാനമാണ് നാഗ്പൂർ. ആർ.എസ്.എസ് താത്പര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെതെന്ന പരോക്ഷ വിമർശനമായിരുന്നു തേജസ്വിയുടെത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
