Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​ മോശം...

ബി.ജെ.പിക്ക്​ മോശം പ്രതിച്​ഛായ; സഖ്യത്തിനില്ലെന്ന്​ പവൻ കല്യാൺ

text_fields
bookmark_border
ബി.ജെ.പിക്ക്​ മോശം പ്രതിച്​ഛായ; സഖ്യത്തിനില്ലെന്ന്​ പവൻ കല്യാൺ
cancel

വിജയവാഡ: ആന്ധ്രയിൽ ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന്​ വ്യക്​തമാക്കി തെന്നിന്ത്യൻ നടനും രാഷ്​ട്രീയ നേതാവുമായ പവൻ കല്യാൺ. ആന്ധ്രയിൽ നിലവിൽ പടർന്ന്​ പിടിച്ചിരിക്കുന്ന അഴിമതിക്ക്​ കാരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തി​​​​െൻറ മകനുമാണെന്ന്​ പവൻ കല്യാൺ ആരോപിച്ചു. 

ഇപ്പോൾ സംസ്ഥാനത്ത്​ ബി.ജെ.പിക്ക്​  മോശം പ്രതിച്​ഛായ. ഇൗയൊരു സാഹചര്യത്തിൽ ആർക്കും അവരുമായി സഖ്യമുണ്ടാക്കാൻ സാധിക്കില്ലെന്നും പവൻ കല്യാൺ വ്യക്​തമാക്കി. ബി.ജെ.പിയുമായി ​പ്രശ്​നങ്ങളുണ്ടെന്ന്​ പറയു​േമ്പാഴും രഹസ്യമായി സഖ്യമുണ്ടാക്കാനാണ്​ ടി.ഡി.പിയും ചന്ദ്രബാബു നായിഡുവും ശ്രമിക്കുന്നതെന്നും പവൻ കല്യാൺ ആരോപിച്ചു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നും പ്രതീക്ഷിച്ചല്ല ബി.ജെ.പി-ടി.ഡി.പി സഖ്യത്തെ പിന്തുണച്ചതെന്നും പവൻ പറഞ്ഞു. എന്നാൽ, പവൻ കല്യാണി​​​​െൻറ ആരോപണങ്ങൾ ടി.ഡി.പി നിഷേധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPawan Kalyan​TDPbjp
News Summary - BJP Image "Negative", No Question Of A Tie-up, Says Pawan Kalyan-india news
Next Story