രാജീവ് ഗാന്ധിയെ ബി.ജെ.പി അനാവശ്യമായി ചിത്രത്തിലേക്ക് വലിച്ചിഴച്ചു -സാം പിത്രോഡ
text_fieldsഅമൃത്സർ: പ്രധാനമന്ത്രിയും ബി.ജെ.പിയും രാജീവ് ഗാന്ധിയുടെ പേര് അനാവശ്യമായി ചിത്രത്തിലേക്ക് വലിച്ചിഴക്കുകയായ ിരുന്നുവെന്ന് കോൺഗ്രസിൻെറ നയതന്ത്ര വിദഗ്ധൻ സാം പിത്രോഡ. അദ്ദേഹത്തിന്‍റെ കൂടെ ജോലി തന്നെപോലെയുള്ളവർക്ക് ഇത് വളരെ വിഷമമുണ്ടാക്കിയെന്നും പിത്രോഡ അമൃത്സറിൽ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാന പ്രശ്നങ്ങളാണ് ഉയർന്നത്. അദ്യത്തേത് ഇന്ത്യ എന്ന ആശയമാണ്. ബി.ജെ.പി സർക്കാർ ജനാധിപത്യം, സ്വാതന്ത്ര്യം, വൈവിധ്യം എന്നിവക്കെതിരായിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയുടെ പൗരത്വം, കേസുകൾ എന്നിവയെ കുറിച്ച് നിരന്തരം കള്ളം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. 2014ൽ മോദി നൽകിയ വാഗ്ദാനങ്ങൾ അത് പോലെ തന്നെ കിടക്കുകയാണ്. അവ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും പിത്രോഡ കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
