Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകൾക്കെതിരായ...

സ്​ത്രീകൾക്കെതിരായ കുറ്റകൃത്യം; ബി.​െജ.പി സാമാജികർ മുൻപന്തിയിൽ

text_fields
bookmark_border
Kerala BJP
cancel

ന്യൂഡൽഹി: സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയതിൽ ബി.ജെ.പി സാമാജികർ മുന്നിലെന്ന്​ റിപ്പോർട്ട്​. അസോസിയേഷൻ ഫോർ 
ഡെ​േമാക്രാറ്റിക്​ റീഫോംസ്​ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിലാണ്​ ഇൗ വിവരം. എം.പി മാരും എം.എൽ.എ മാരും ഉൾപ്പെടെ 51പേർ സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്​. 51ൽ 48ഉം എം.എൽ.എമാരാണ്​. മൂന്നുപേർ എം.പിമാരും

കുറ്റകൃത്യം നടത്തിയവരിൽ 14 എം.എൽ.എമാർ ബി.​െജ.പിക്കാരാണ്​. ഏഴുപേർ ശിവസേനയിൽ നിന്നും ആറുപേർ തൃണമൂൽ കോൺഗ്രസിൽ നിന്നുമുള്ളവരാണ്​. 

സ്​​ത്രീകളെ അപമാനിക്കാൻ ശ്രമിക്കുക, അന്തസ്സിന്​ കോട്ടം തട്ടും വിധം ​െപരുമാറുക, തട്ടി​െക്കാണ്ടുപോവുക, വിവാഹ വാഗ്​ദാനം നൽകി പ്രലോഭിപ്പിച്ച്​ പീഡിപ്പിക്കുക, ബലാത്​സംഗം ​െചയ്യുക, സ്​​ത്രീകളെ അപമാനിക്കുന്ന വിധം വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ്​ എം.എൽ.എമാർക്കും എം.പിമാരുർക്കുമെതി​െരയുള്ളത്​. 

4896 തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ നിലവിലെ എം.എൽ.എമാരു​െടയും എം.പിമാരു​െടയും (4852) സത്യവാങ്​മൂലങ്ങൾ പരിശോധിച്ചാണ്​  റിപ്പോർട്ടുകൾ തയാറാക്കിയിരിക്കുന്നത്​. ഇതിൽ 774 എം.പി മാരുടെയും 4078 എം.എൽ.എമാരുടെയും സത്യവാങ്​മൂലങ്ങൾ ഉണ്ട്​. പരിശോധിച്ചവയിൽ എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ 1581 പേർ (33%) ക്കെതിരെ ക്രിമിനൽ കേസുകളുണ്ട്​. അതിൽ 51 എണ്ണം സ്​ത്രീകൾക്കെതി​െരയുള്ളതാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMLAMPmalayalam newsBJP
News Summary - BJP has Highest No. of MLAS with Cases Against Women - India News
Next Story