Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫേസ്ബുക്കിന് രാഷ്​ട്രീയ പരസ്യത്തിലൂടെ ബി.ജെ.പി നല്‍കിയത് 10.17 കോടി
cancel
Homechevron_rightNewschevron_rightIndiachevron_rightഫേസ്ബുക്കിന്...

ഫേസ്ബുക്കിന് രാഷ്​ട്രീയ പരസ്യത്തിലൂടെ ബി.ജെ.പി നല്‍കിയത് 10.17 കോടി

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: ഫേ​സ്ബു​ക്കി​ന് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍ഷ​ത്തി​നി​ടെ ബി.​ജെ.​പി. ന​ൽ​കി​യ​ത്​ 10.17 കോ​ടി രൂ​പ​യു​ടെ പ​ര​സ്യം. കോ​ണ്‍ഗ്ര​സ് 1.84 കോ​ടി​യും ആം ​ആ​ദ്മി പാ​ര്‍ട്ടി 64 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ച സ്ഥാ​ന​ത്താ​ണി​ത്. ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ മു​സ്​​ലിം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​തി​ന് ഫേ​സ്ബു​ക്ക് പ്ര​തി​ക്കൂ​ട്ടി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ടി​ക​ളു​ടെ പ​ര​സ്യ​ക്ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​ത്.

ബി.​ജെ.​പി 4.61 കോ​ടി രൂ​പ ഫേ​സ്ബു​ക്കി​ന് നേ​രി​ട്ടു​ള്ള പ​ര​സ്യ​ത്തി​നാ​യി ന​ല്‍കി​യ​പ്പോ​ള്‍ ''മൈ ​ഫ​സ്​​റ്റ്​ വോ​ട്ട് ഫോ​ര്‍ മോ​ദി'' പേ​ജി​ന് 1.39 കോ​ടി​യും 'ഭാ​ര​ത് കീ ​മ​ന്‍ കീ ​ബാ​ത്' പേ​ജി​ന് 2.24 കോ​ടി​യും 'നാ​ഷ​ന്‍ വി​ത് ന​മോ' വെ​ബ്സൈ​റ്റി​െൻറ പേ​രി​ല്‍ 1.28 കോ​ടി​യും ബി.​ജെ.​പി നേ​താ​വ് ആ​ര്‍.​കെ സി​ന്‍ഹ​യു​ടെ പേ​രി​ല്‍ 65 ല​ക്ഷ​വും ന​ല്‍കി.

തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്​​ട്രീ​യ​ത്തി​ലും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും ഫേ​സ്ബു​ക്കി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ര​സ്യം ന​ല്‍കി​യ ആ​ദ്യ പ​ത്തു കൂ​ട്ട​രി​ല്‍നി​ന്ന് ആ​കെ കി​ട്ടി​യ 15.81 കോ​ടി​യി​ല്‍ 10.17 കോ​ടി​യും ബി.​ജെ.​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍നി​ന്ന് ഫേ​സ്ബു​ക്ക് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ള്ളി​ലു​ണ്ടാ​ക്കി​യ പ​ര​സ്യം 59.65 കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​ൻ​സ്​​റ്റാ​ഗ്രാ​മി​ലും മെ​സ​ഞ്ച​റി​ലും അ​ട​ക്ക​മാ​ണി​ത്.

ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ മു​സ്​​ലിം വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക്കെ​തി​രെ ന​ട​പ​ടി അ​രു​തെ​ന്ന് ഫേ​സ്ബു​ക്ക് ഇ​ന്ത്യാ മേ​ധാ​വി അ​ന്‍ഖി ദാ​സ് ജീ​വ​ന​ക്കാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ വി​വ​രം അ​മേ​രി​ക്ക​യി​ലെ 'വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍' പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നെ തു​ട​ര്‍ന്ന് പാ​ര്‍ല​മെൻറ​റി സ്ഥി​ര സ​മി​തി​യും ഡ​ല്‍ഹി നി​യ​മ​സ​ഭാ സ​മി​തി​യും ന​ട​പ​ടി​ക​ള്‍ക്ക് ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ബി.​ജെ.​പി​യി​ല്‍നി​ന്ന് കോ​ടി​ക​ള്‍ പ​ര​സ്യ​യി​ന​ത്തി​ല്‍ ഫേ​സ്ബു​ക്കി​ന് ല​ഭി​ച്ച ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookadvertisementBJP
News Summary - bjp has given 10 crore to facebook by advertisement
Next Story