Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശ സുരക്ഷ...

ദേശ സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു - അഖിലേഷ്​ യാദവ്​

text_fields
bookmark_border
ദേശ സുരക്ഷ ഉറപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു - അഖിലേഷ്​ യാദവ്​
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ബി.ജെ.പി സർക്കാർ രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​. ബി.ജെ.പി സൈനികരെ കുറിച്ച്​ വാചാലമാകുന്നു. എന്നാൽ ഒരോ ദിവസവും അതിർത്തിയിലും നക്​സൽ സ്വാധീന പ്രദേശങ്ങളിലും ജവാൻമാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കയാണ്​. ദിവേസന ജവാൻമാർക്ക്​ രാജ്യത്തിനായി ജീവത്യാഗം ചെയ്യേണ്ടി വരുന്നുവെന്നാൽ ഏതു തരം ദേശീയ സുരക്ഷയാണ്​ മോദി സർക്കാർ നൽകുന്നതെന്നും അഖിലേഷ്​ ചോദിച്ചു.

ബി.ജെ.പിയെ പോലെ രാജ്യ സുരക്ഷ എന്നത്​ വിളംബരം ചെയ്യുക മാത്രമല്ല, എസ്​.പി ദേശസുരക്ഷക്ക്​ പ്രഥമ പരിഗണന നൽകുമെന്നും അഖിലേഷ്​ പറഞ്ഞു. ‘‘എ​​െൻറ ജീവിത രീതികൾ ജനങ്ങളെ അറിയിക്കേണ്ട കാര്യമില്ല. ഏഴു വർഷം സൈനിക സ്​കൂളിൽ ചെലവഴിച്ച വ്യക്തിയാണ്​. സുഹൃത്തുക്കളിൽ പലരും രാജ്യത്തിനായി വീരമൃത്യു വരിച്ചു. ഭാര്യാപിതാവ്​ അദ്ദേഹത്തി​​െൻറ ജീവിതകാലം ചെലവഴിച്ചത്​ സേനക്കു വേണ്ടിയാണ്​. ഭാര്യയുടെ സഹോദരിയും ഭർത്താവും സൈന്യത്തിൽ സേവനമനുഷ്​ഠിക്കുന്നു. നിങ്ങളുടെ കുടുംബത്തിൽ നിന്നും എത്രപേർ സൈന്യത്തിൽ ഉണ്ട്​ എന്നതാണ്​ ദേശ സ്​നേഹം വിളിച്ചു പറയുന്ന ബി.ജെ.പിക്കാരോട്​ എനിക്ക്​ ചോദിക്കാനുള്ളത്. ബി.ജെ.പിയെ പോലെ ദേശസ്​നേഹം പറയുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്​’’- അഖിലേഷ്​ യാദവ്​ തുറന്നടിച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞത്​ ലഖ്​നോ- ആഗ്ര എക്​സ്​പ്രസ്​വേ പോലുള്ള കൂടുതൽ പാതകൾ നിർമിക്കുമെന്നാണ്​. എന്നാൽ വിമാനം ഇറക്കാൻ കഴിയുന്നതരം ഒരു റോഡെങ്കിലും നിർമിക്കാൻ ബി.ജെ.പി സർക്കാറിന്​ കഴിഞ്ഞിട്ടുണ്ടോയെന്നും അഖിലേഷ്​ ചോദിച്ചു. എസ്​.പി അധികാരത്തിലെത്തിയാൽ സുഖോയ്​, മിറാജ്​, ഹെർക്കുലീസ്​ വിാമനങ്ങൾ ലഖ്​നോ- ആഗ്ര എക്​സ്​പ്രസ്​ വേയിൽ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavnational securityBJP
News Summary - BJP has failed so far as the national security - Akhilesh Yadav- India news
Next Story