എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാവുന്നത് പ്രാദേശിക വിഷയങ്ങളാണ്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിൽ വിജയം ഉറപ്പാെണന്നാണ് ബി.ജെ.പി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. അമിത ആത്മവിശ്വാസം മൂലം കാര്യക്ഷമമായി പ്രവർത്തിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഇതാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിലേക്ക് നയിച്ചതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയെ മുൻനിർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവരിൽ ആരാണ് നേതാവെന്ന് പ്രതിപക്ഷം പറയണം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത് എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് യോഗി പറഞ്ഞു.
ഗോരഖ്പൂരിലും ഫൂൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ഉപമുഖ്യമന്ത്രി കേശവേന്ദ്ര പ്രസാദ് മൗര്യയുടെയും ലോക്സഭ മണ്ഡലങ്ങളായിരുന്നു ഇവ. രണ്ടിടത്തും എസ്.പിയാണ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലും ബി.എസ്.പി സമാജ്വാദി പാർട്ടിക്ക് പിന്തുണ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
