സർക്കാർ രൂപീകരണം: മോദി ഇന്ന് രാഷ്ട്രപതിയെ കാണും
text_fieldsന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രപ തി രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തും. രാത്രി എട്ട് മണിയോടെ രാഷ്ട്രപതി ഭവനിലെത്തി അദ്ദേഹം രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ രാഷ്ട്രപതിക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് സമർപ്പിച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.
അതേസമയം, ബി.ജെ.പിയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്. അടുത്തയാഴ്ചയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
