Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബി.ജെ.പി എല്ലാ കടകളും ബലമായി അടപ്പിച്ചു': കൊനാട്ട് പ്ലേസിലെ മാർക്കറ്റുകൾ അടപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി

text_fields
bookmark_border
ബി.ജെ.പി എല്ലാ കടകളും ബലമായി അടപ്പിച്ചു:  കൊനാട്ട് പ്ലേസിലെ മാർക്കറ്റുകൾ അടപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്ത 'ദില്ലി ചലോ റാലി' മാർച്ചും മഹാറാലിയും നടക്കാനിരിക്കെ, ഡൽഹിയിലെ കനോട്ട് പ്ലേസിലെ കടകൾ പോലീസ് ബലമായി അടപ്പിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഇത് പ്രാദേശിക വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കാനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

എക്‌സിലെ പോസ്റ്റിലാണ് രാഹുലിന്റെ ആരോപണം. സമരത്തിൽ പങ്കെടുക്കുന്നവർ പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങി സഹായിക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിരുന്നു. ഇത് തടയാനാണ് ബി.ജെ.പി നീക്കമെന്നും രാഹുൽ ആരോപിച്ചു. തുറന്ന വാഹനത്തിൽ നിന്ന് പുറത്തുവിട്ട വീഡിയോയിലാണ് രാഹുലിന്റെ ആരോപണം. "മാർച്ചിനും മഹാറാലിക്കുമായി ഇവിടെ എത്തുമ്പോൾ സാധനങ്ങൾ വാങ്ങണമെന്നും അല്പം ഷോപ്പിംഗ് നടത്തണമെന്നും ഞങ്ങൾ എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ, കനോട്ട് പ്ലേസിലേക്ക് വരുമ്പോൾ, ബി.ജെ.പി ഇവിടുത്തെ ഓരോ കടകളും ബലമായി അടപ്പിച്ചിരിക്കുകയാണെന്ന് ഞങ്ങൾ അറിഞ്ഞു. അതിനാൽ വ്യാപാരികൾക്ക് ആരാണ് നഷ്ടം വരുത്തുന്നതെന്നും അത് എങ്ങനെ സംഭവിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കണം!" എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനായി വൻ ജനക്കൂട്ടം തടിച്ചുകൂടുകയും സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ വിന്യാസവും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പരാമർശം. ഉത്സവ സീസണിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രതിപക്ഷം നടത്തുന്ന റാലി തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്നും സമരം ദീപാവലി കഴിഞ്ഞുള്ള ദിവസത്തേക്ക് മാറ്റണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് രാജ്യത്തെ വോട്ടർമാരെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമായതിനാൽ പരിപാടി മാറ്റിവെക്കാൻ കഴിയില്ലെന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ നിലപാട്. ഇതിനിടെയാണ് സമരക്കാർ സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ ഇതും തടയുന്ന രീതിയിലായിരുന്നു ഡൽഹി പോലീസിന്റെ നീക്കം. കനോട്ട് പ്ലേസിലെ കടകളെല്ലാം അടഞ്ഞുകിടക്കുന്നത് കണ്ടാണ് രാഹുൽ ഗാന്ധിയുടെ പുതിയ വീഡിയോ പുറത്തുവന്നത്.

ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് പ്രതിപക്ഷം സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് സംഘടിപ്പിച്ചിരുന്നു. 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനങ്ങളെ ഇലക്ഷൻ കമ്മീഷണർമാർ 14 തവണ എതിർത്തുവെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെയാണ്, നേരത്തെ തന്നെ വോട്ട് മോഷണം ആരോപിക്കുന്ന പ്രതിപക്ഷം സമരം ശക്തമാക്കിയത്. തീരുമാനങ്ങളെല്ലാം ഐകകണ്ഠ്യേനയുള്ളതായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചെങ്കിലും, റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ "വോട്ട് ചോരി" ആരോപണങ്ങൾക്ക് പുതിയ വേഗം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP forcibly shut down every single shop- Rahul Gandhi targets ruling party
Next Story