Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാപക ദിനാചരണം 'കളർഫുൾ'; പതാക ഉയർത്തിയത് തലകീഴായിയെന്ന് മാത്രം

text_fields
bookmark_border
bjp
cancel
camera_alt

ചെന്നൈയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നടി ഖുശ്​ബു

Listen to this Article

ചെന്നൈ: ബി.ജെ.പിയുടെ 42ാമത്​ വാർഷികത്തോടനുബന്ധിച്ച്​ ചെന്നൈ ത്യാഗരായനഗറിലെ ഓഫിസ്​ അങ്കണത്തിലെ കൊടിമരത്തിൽ പതാക ഉയർത്തിയത് തലകീഴായി. ദേശീയ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവും​ നടിയുമായ ഖുശ്​ബുവാണ് പാർട്ടി പതാക തലകീഴായി ഉയർത്തിയത്​.

ബുധനാഴ്ച രാവിലെ ബി.ജെ.പി ഷാളും കാവി തൊപ്പിയുമണിഞ്ഞാണ്​ ഖുശ്​ബു ചടങ്ങിനെത്തിയത്​. പതാക ഉയർത്തി ഹൃസ്വ പ്രസംഗം നടത്തി ഖുശ്​ബു മടങ്ങിയതിനുശേഷമാണ്​ സംഭവം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്​. പതാകയിലെ താമര തലകീഴായി പറക്കുന്നത്​ നാട്ടുകാരാണ്​ പ്രവർത്തകരുടെ ശ്രദ്ധയിൽ​പ്പെടുത്തിയത്​. ഉടനടി പ്രവർത്തകരെത്തി പതാക ശരിയായ നിലയിൽ ഉയർത്തുകയായിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bjp flag was hoisted upside down
Next Story