Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ തദ്ദേശ...

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്​; ബി.ജെ.പി ടിക്കറ്റ് നൽകിയത് 850ലധികം മുസ്​ലിംകൾക്ക്

text_fields
bookmark_border
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്​; ബി.ജെ.പി ടിക്കറ്റ് നൽകിയത് 850ലധികം മുസ്​ലിംകൾക്ക്
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട്​ പുതുതന്ത്രവുമായി ബി.ജെ.പി. മേയ്​ 14ന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ, ബി.ജെ.പി വൻ തോതിൽ മുസ്​ലിം സ്​ഥാനാർഥികളെ നിർത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. മൊത്തം 850ലധികം മുസ്​ലിംകൾക്കാണ്​ പാർട്ടി ടിക്കറ്റ്​ നൽകിയത്​. ഇത്​ സംസ്​ഥാനത്തെ പാർട്ടിയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്​. 

2013ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പട്ടികയിൽ ഇടംനേടിയത്​ 100 ൽ താഴെ മുസ്​ലിംകൾ മാത്രമാണ്​. എന്നാൽ, ഇൗ നീക്കത്തിൽ കാര്യമില്ലെന്നും ന്യൂനപക്ഷ സമുദായങ്ങൾക്ക്​ മുഖ്യമന്ത്രി മമത ബാനർജിയിൽ പൂർണ വിശ്വാസമാണെന്നും തൃണമൂൽ കോൺഗ്രസ്​ നേതാവ്​ പാർഥ ചാറ്റർജി പറഞ്ഞു. 

 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 294 അംഗ പട്ടികയിൽ ആറ്​ മുസ്​ലിംകൾ മാത്രമാണുണ്ടായിരുന്നത്​. പുതിയ നീക്കം തെരഞ്ഞെടുപ്പ്​ നയത്തിലെ പ്രധാന മാറ്റമാണെന്ന്​ പാർട്ടി ഉന്നത നേതാക്കൾ പറഞ്ഞു. 30 ശതമാനത്തോളം മുസ്​ലിംകളുള്ള സംസ്​ഥാനത്ത്​ അവരെ കൂടുതലായി ഉൾക്കൊള്ളുന്ന നയം വേണമെന്നത്​ സ്വാഭാവികമാണെന്ന്​ ബി.ജെ.പി സംസ്​ഥാന ന്യൂനപക്ഷ മോർച്ച ​പ്രസിഡൻറ്​ അലി ഹുസൈൻ പറഞ്ഞു.

പാർട്ടി പട്ടികയിൽ കൂടുതൽ മുസ്​ലിംകളെ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്​ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ മുകുൾ റോയ്​ ആണെന്ന്​ റിപ്പോർട്ടുണ്ട്​. മുർഷിദാബാദ്​, മാൽഡ, ഉത്തർ ദിനജ്​പൂർ, സൗത്ത്​ ദിനജ്​പൂർ, ബിർഭൂം, സൗത്ത്​ 24 പർഗാനാസ്​ മേഖലകളിലാണ്​ ബി.ജെ.പി ഏറ്റവും കൂടുതൽ മുസ്​ലിം സ്​ഥാനാർഥികളെ നിർത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWest Bengal rural electionsMuslim candidatesBJP
News Summary - BJP fields 850 Muslim candidates for West Bengal rural elections
Next Story