ഗോവയിൽ പരീക്കറിന് പകരക്കാരനെ തേടി ബി.ജെ.പി
text_fieldsപനാജി: അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് പകരക്കാരനെ തേടി ബി.ജെ.പി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തിങ്കളാഴ്ച ഗോവയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ മുഖ്യമന്ത്രിയെ നിയമിക്കാൻ പരീക്കർ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് നടപടിയെന്നും സൂചന. മാസങ്ങളായി അസുഖ ബാധിതനായതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ ബുദ്ധിമുട്ടുള്ളതായി പരീക്കർ അറിയിച്ചിരുന്നു.
62കാരനായ പരീക്കറെ പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ പനി പിടിച്ചതിനെ തുടർന്ന് കാൻഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അർബുദ ബാധയെ തുടർന്ന് അമേരിക്കയിൽ വിദഗ്ധ ചികിത്സയിലായിരുന്ന പരീക്കർ സെപ്തംബർ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യ വസതിയിൽ വിശ്രമത്തിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
