'ബ്രാഹ്മണ പുരോഹിതന്മാർ ജനങ്ങളെ കബളിപ്പിക്കുന്നു, പണം കൊള്ളയടിക്കുന്നു'; വിവാദ പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെ പുറത്താക്കി
text_fieldsഭോപ്പാൽ: ബ്രാഹ്മണ പുരോഹിതന്മാരെ കുറിച്ച് വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് ഒ.ബി.സി നേതാവിനെ ബി.ജെ.പി സംസ്ഥാന നേതൃത്വം പുറത്താക്കി. ഒ.ബി.സി അധ്യക്ഷൻ പ്രീതം ലോധിയെയാണ് പുറത്താക്കിയത്. ബ്രാഹ്മണ പുരോഹിതന്മാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പണം കൊള്ളയടിക്കുകയാണെന്നും പ്രീതം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ബ്രാഹ്മണർക്കും പെൺകുട്ടികൾക്കും എതിരെയുള്ള പരാമർശങ്ങൾ മാപ്പർഹിക്കാത്തതാണെന്ന ശക്തമായ സന്ദേശം നൽകുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ബി.ജെ.പി പത്രക്കുറിപ്പിൽ അറിയിച്ചു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സാമൂഹിക സൗഹാർദവും സ്ത്രീ ബഹുമാനവും പരമപ്രധാനമാണെന്നും കുറിപ്പിൽ പറയുന്നു. സ്വാതന്ത്ര്യ സമര സേനാനി
റാണി അവന്തി ബായിയുടെ ജന്മാദിനാഘോഷത്തിനിടെയാണ് വിവാദം പരാമർശം നടത്തിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബ്രാഹ്മണ പുരോഹിതന്മാർ ജനങ്ങളെ ഭ്രാന്തന്മാരാക്കുകയും വിഡ്ഢികളാക്കുകയും അവരുടെ പണവും ഭക്ഷ്യധാന്യവും കൊള്ളയടിക്കുകയും ചെയ്യുന്നു. അവർ ഏതെങ്കിലും പ്രഭാഷണത്തിനിടെ യുവതികളെ മുൻനിരയിൽ ഇരുത്തി അവരെ തുറിച്ചുനോക്കുന്നത് പതിവാണെന്നുമായിരുന്നു പരാമർശം. മധ്യപ്രദേശ് മുൻ മഖ്യമന്ത്രി ഉമ ഭാരതിയുടെ മൂത്ത സഹോദരിയുടെ കൊച്ചു മകളെയാണ് പ്രീതം ലോദി വിവാഹം കഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

