Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി സർക്കാർ രൂപീകരിക്കാത്തത് ഭൂരിപക്ഷമില്ലാത്തതിനാൽ -ശരദ് പവാർ
text_fieldsbookmark_border
മുംബൈ: ഭൂരിപക്ഷമില്ലാത്തതിനാലാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനാവാതിരുന്നതെന്ന് എൻ.സ ി.പി അധ്യക്ഷൻ ശരദ് പവാർ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് അവർ സർക്കാർ രൂപീകരിക്കാതിരുന്നത്. തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ബി.ജെ.പി ഗവർണർക്ക് എഴുതി നൽകുക പോലും ചെയ്തെന്നും പവാർ പറഞ്ഞു.
ഞങ്ങൾ എം.എൽ.എമാരുടെ യോഗങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും സർക്കാർ രൂപീകരണത്തിൽ എൻ.സി.പി ബി.ജെ.പിയോടൊപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
