ബി.ജെ.പി നിലകൊള്ളുന്നത് രാജ്യത്ത് ദേശീയത പ്രചരിപ്പിക്കുന്നതിന്
text_fieldsഗോരഖ്പൂർ: രാജ്യത്ത് വികസനവും ദേശീയതയും പ്രചരിപ്പിക്കുന്നതിനാണ് ബി.ജെ.പി നിലകൊള്ളുന്നതെന്ന് പാർട്ടി നേതാവ് യോഗി ആദിത്യനാഥ്. പാർട്ടിയുടെ ഒരുതരത്തിലുള്ള പ്രചാരണങ്ങളും വർഗീയമായിരുന്നില്ല. ബിജെ പി യുടെ അജണ്ട വികസനമാണ്. കേന്ദ്രത്തിലിരുന്ന് നരേന്ദ്രമോദി രാജ്യത്തെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ജനങ്ങൾ നോക്കി കാണുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ വികസന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം. ബി.എസ്.പിയും സമാജ്വാദി പാർട്ടിയും അഴിമതിക്കാരെയും ക്രിമിനലുകളെയുമാണ് സ്ഥാനാർഥികളാക്കി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
യു.പിയിലെ 49 മണ്ഡലങ്ങളിലായി ആറാംഘട്ട വോെട്ടടുപ്പ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
