Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി അക്ബർ റോഡും ഷാജഹാൻ...

ഇനി അക്ബർ റോഡും ഷാജഹാൻ റോഡും വേണ്ട; മുഗൾ ഭരണാധികാരികളുടെ പേരുകൾ മാറ്റണമെന്ന് ബി.ജെ.പി

text_fields
bookmark_border
ഇനി അക്ബർ റോഡും ഷാജഹാൻ റോഡും വേണ്ട; മുഗൾ ഭരണാധികാരികളുടെ പേരുകൾ മാറ്റണമെന്ന് ബി.ജെ.പി
cancel
Listen to this Article

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പേ​രി​ലു​ള്ള റോ​ഡു​ക​ൾ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ ബി.​ജെ.​പി.

ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന പാ​ത​ക​ളാ​യ അ​ക്ബ​ര്‍ റോ​ഡ്, ഹു​മ​യൂ​ണ്‍ റോ​ഡ്, തു​ഗ്ല​ക് റോ​ഡ്, ഔ​റം​ഗ​സീ​ബ് ലെ​യി​ന്‍, ഷാ​ജ​ഹാ​ന്‍ റോ​ഡ് എ​ന്നി​വ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ആ​ദേ​ശ് ഗു​പ്​​ത ന്യൂ​ഡ​ല്‍ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​ന് ക​ത്ത്​ ന​ൽ​കി.

അ​ക്ബ​ര്‍ റോ​ഡി​ന്‍റെ പേ​ര് മ​ഹാ​റാ​ണ പ്ര​താ​പ് റോ​ഡ്​ എ​ന്നും ഷാ​ജ​ഹാ​ന്‍ റോ​ഡി​ന്‍റെ പേ​ര് ജ​ന​റ​ൽ ബി​ബി​ന്‍ റാ​വ​ത്ത്​ റോ​ഡ്​ എ​ന്നും മാ​റ്റ​ണം.

തു​ഗ്ല​ക് റോ​ഡി​ന്‍റെ പേ​ര് ഗു​രു ഗോ​ബി​ന്ദ് സി​ങ് മാ​ര്‍ഗ് എ​ന്നും ഔ​റം​ഗ​സീ​ബ്​ ലെ​യി​ൻ അ​ബ്ദു​ല്‍ ക​ലാം റോ​ഡ് എ​ന്നും ഹു​മ​യൂ​ണ്‍ റോ​ഡ്​ മ​ഹ​ര്‍ഷി വാ​ല്മീ​കി റോ​ഡ് എ​ന്നും ആ​ക്ക​ണ​മെ​ന്നാ​ണ്​ ബി.​ജെ.​പി ആ​വ​ശ്യം. മുഗൾ ചക്രവർത്തിമാരുടെ പേരുകളിലുള്ള റോഡുകൾ അടിമത്തത്തിന്‍റെ അടയാളമാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍റെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renaming of 'Mughal' roads
News Summary - BJP demands renaming of 'Mughal' roads in Lutyens' Delhi
Next Story