Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം വിവേചനം...

മുസ്​ലിം വിവേചനം ചൂണ്ടിക്കാണിച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മേധാവിയെ നീക്കണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
മുസ്​ലിം വിവേചനം ചൂണ്ടിക്കാണിച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മേധാവിയെ നീക്കണമെന്ന്​ ബി.ജെ.പി
cancel

ന്യൂഡൽഹി: മുസ്​ലിംകളോടുള്ള വിവേചനവും വിദ്വേഷപ്രചരണവും ചൂണ്ടിക്കാണിച്ച്​ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റിട്ട ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ ഇസ്​ലാം ഖാനെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ ബി.ജെ.പി. ഇക്കാര്യം ഉന്നയി ച്ച്​ പാർട്ടി നിയമസഭാംഗങ്ങൾ ലഫ്. ഗവർണർ അനിൽ ബൈജലിനെ സന്ദർശിച്ചു.

നിയമസഭ പ്രതിപക്ഷ നേതാവ് രാംവീർ ബിദുരിയുട െ നേതൃത്വത്തിലുള്ള എം‌എൽ‌എമാരുടെ സംഘം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഫേസ്​ബുക്​ കുറിപ് പ്​ രാജ്യത്തി​​െൻറ ഐക്യത്തിനും സമഗ്രതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യയുടെ മതേതര പ്രതിച്ഛായയെ കളങ്കപ്പെടുത്താ നും ഹിന്ദു-മുസ്‌ലിംകൾക്കിടയിൽ വിദ്വേഷം വളർത്താനും ശ്രമിക്കുന്നതാണെന്നും ഇവർ ആരോപിച്ചു.

എന്നാൽ, താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അത്​ വളച്ചൊടിച്ച ചില ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖാൻ മുന്നറിയിപ്പ്​ നൽകി. “ഏപ്രിൽ 28 നാണ് ഞാൻ ട്വീറ്റ് ചെയ്​തത്. പല മാധ്യമ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ ഈ ട്വീറ്റിൽ കൂടുതലൊന്നും ചേർക്കേണ്ടതില്ല” അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്​ലിംകൾക്ക്​ പിന്തുണ പ്രഖ്യാപിച്ച കുവൈത്തിന്​ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്​തു.

Show Full Article
TAGS:bjp Delhi Minorities Commission Zafarul Islam Khan bjp 
News Summary - BJP demands removal of Delhi Minorities Commission chief
Next Story