ഔറംഗാബാദിന് സാംബാജിനഗർ എന്ന പേര് നൽകണമെന്ന് ബി.ജെ.പി
text_fieldsപൂനെ: മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിെൻറ പേര് സാംബാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാൻ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തയാറാവണമെന്ന് ബി.ജെ.പി. ഛത്രപതി ശിവജിയുടെ മൂത്തപുത്രനായ സംബാജിയുടെ പേര് നൽകി സംബാജിനഗർ എന്ന് പുനഃനാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. തങ്ങള്‍ ഛത്രപതി ശിവജി മഹാരാജിെൻറയും അദ്ദേഹത്തിെൻറ മകന്‍ സാംബാജി മഹാരാജിെൻറയും പിന്‍ഗാമികളാണ്, ഔറംഗസീബിേൻറതല്ല. അതിനാല്‍, എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ഔറംഗബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ചന്ത്രകാന്ത് പാട്ടീൽ ആവശ്യപ്പെട്ടു.
17ാം നൂറ്റാണ്ടിൽ മറാത്ത പ്രവിശ്യയിെല പ്രധാന വ്യാവസായിക നഗരത്തെ മുഗൾ ഭരണാധികാരിയായി ഔറംഗസീബിെൻറ നേതൃത്വത്തിൽ പിടിച്ചെടുത്ത് ഡെക്കാൻ പ്രവിശ്യയുടെ തലസ്ഥാനമാക്കി. ഇതിന്ശേഷമാണ് ഈ നഗരത്തെ ഔറംഗബാദ് എന്ന് നാമകരണം ചെയ്തത്.
ഔറംഗബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ശിവസേനയാണ്. 1995 ജൂണില്‍ ഔറംഗബാദ് മുനിസിപ്പല്‍ കോര്പ്പറേഷെൻറ(എ.എം.സി) ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച ഒരു നിര്‍ദേശം പാസാക്കിയിരുന്നു. ഇത് ഹൈകോടതിയിലും പിന്നീട് സുപ്രിം കോടതിയിലും കോണ്‍ഗ്രസ് കോര്‍പറേറ്റര്‍ എതിര്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
