ദലിത് വിദ്യാർത്ഥിയെ തല്ലിക്കൊന്ന അധ്യാപകനെതിരെ നടപടി വേണമെന്ന് ബി.ജെ.പി
text_fieldsരാജസ്ഥാനിലെ സ്വകാര്യ സ്‌കൂളിലെ ദലിത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സപൻലക്ക് കത്തയച്ചു.
രാജസ്ഥാനിലെ ജലോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ദലിത് വിദ്യാർത്ഥിയെ അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് മർദ്ദിച്ചതായി തരുൺ ചുഗ് കത്തിൽ എഴുതി. കുട്ടിക്ക് നീതി ലഭിക്കണമെന്നും കേസ് അന്വേഷിക്കാൻ കമ്മീഷൻ സംഘത്തെ നിയോഗിക്കണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.
കുറ്റാരോപിതനായ അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം ദുഷ്പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ശിക്ഷ നൽകണമെന്നും എസ്.സി കമ്മീഷനോട് അഭ്യർത്ഥിക്കുന്നു" -അദ്ദേഹം പറഞ്ഞു.
ജൂലൈ 20ന് രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ വെള്ളം കലത്തിൽ തൊട്ടതിന് അധ്യാപകൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചു. "കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കാൻ കമ്മീഷനോട് ഞാൻ ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ കുറ്റാരോപിതനായ അധ്യാപകനെ പട്ടികജാതി നിയമത്തിലെ വകുപ്പുകൾ പ്രകാരം ശിക്ഷിക്കണം. അതേസമയം, മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

