ന്യൂഡൽഹി: ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സ്മൃതി ഇറാനി, സരോജ് പാണ്ഡേ എന്നിവരാണ് കമ്മീഷനെ കാണുക. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് രാഹുലിെൻറ പരാമർശമെന്നാണ് ബി.ജെ.പി ആരോപണം.
‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.
രാഹുലിെൻറ പ്രസ്താവന രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബി.െജ.പി വിഷയം ഉയർത്തി.