Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി വനിതാ നേതാവിനെ പശു കുത്തി; ഗുരുതര പരിക്ക്

text_fields
bookmark_border
cattle attack
cancel

ന്യൂഡൽഹി: പശുവിന്റെ കുത്തേറ്റ് ബി.ജെ.പി കൗൺസിലർക്ക് ഗുരുതരപരിക്ക്. തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിലാണ് ഡൽഹിയിലെ ബി.ജെ.പിയുടെ വനിതാ നേതാവിന് പരിക്കേറ്റത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മണ്ഡാവലി കൗണ്‍സിലര്‍ ശശി ചന്ദ്നക്ക് നേരെയായിരുന്നു പശുവിന്റെ ആക്രമണം.

ബുധനാഴ്ച രാവിലെ പത്തുമണിയോടെ സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ആയിരുന്നു സംഭവം. നിലവിൽ കിഴക്കൻ ഡൽഹിയിലെ നിർമാൺ വിഹാറിലെ ആശുപത്രിയിൽ ചികിത്സയിലാണ് ശശി ചന്ദ്ന. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ കൗൺസിലർക്ക് നേരെ കന്നുകാലികൾ പാഞ്ഞടുക്കുകയായിരുന്നു. കുത്തേറ്റ് തലയിടിച്ചു വീണു. തലക്കും മറ്റു ഭാഗങ്ങളിലും ഗുരുതര പരിക്കുണ്ട്.

‘കന്നുകാലി തന്നെ മുന്നിൽനിന്ന് ആക്രമിക്കുയായിരുന്നു. വായുവിൽ ഉയർന്നുപൊങ്ങി നിലത്തുവീണു. തല നിലത്തിടിക്കുകയും മറ്റ് കുറച്ച് പരിക്കുകൾ ഏൽക്കുകയും ചെയ്തു’ വാർത്താ ഏജൻസിയായ പി.ടി.ഐയോട് അവർ പറഞ്ഞു. തന്റെ വാർഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് മൃഗങ്ങളെക്കുറിച്ചും കന്നുകാലികളെക്കുറിച്ചും മുനിസിപ്പൽ കോർപറേഷനിൽ നിരവധി പരാതികൾ നൽകിയിരുന്നതായും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP councillor suffers head injury in stray cattle attack
Next Story