ശ്രീനഗർ: ജമ്മുകശ്മീരിൽ ബി.ജെ.പി കൗൺസിലർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ദാൽവാഷ് ഗ്രാമത്തിൽ വെച്ചാണ് കൗൺസിലർ ഭുപീന്ദർ സിങ്ങിന് വെടിയേറ്റത്. ഖാഗ് ബ്ലോക്ക് ഡെവലംപ്മെൻറ് കൗൺസിൽ ചെയർമാനാണ് ഭുപീന്ദർ സിങ്.
ബുധനാഴ്ച രാത്രി 7.45ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തുവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. വധഭീഷണിയെ തുടർന്ന് ഭുപീന്ദറിെൻറ സുരക്ഷക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചിരുന്നു. ബുധനാഴ്ച ഇവരെ െപാലീസ് സ്റ്റേഷനിലിറക്കി വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഭുപീന്ദറിന് വെടിയേറ്റത്.