ബി.െജ.പിയും ആർ.എസ്.എസും തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു- തേജ് പ്രതാപ് യാദവ്
text_fieldsവൈശാലി: ബി.െജ.പിയും ആർ.എസ്.എസും തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ മകൻ തേജ് പ്രതാപ് യാദവ് രംഗത്ത്. ബലി പെരുന്നാൾ ദിനത്തിൽ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ആയുധങ്ങളുമായി ഒരാൾ വന്ന് തെൻറ കൈകൾ ബലമായി പിടിച്ചുവെച്ചു. ബിഹാറിലെ മഹ്വയിലേക്ക് വരുന്നതിനിടെയാണ് സംഭവം. കൈവിടാൻ അയാൾ കൂട്ടാക്കിയില്ല. ഇത് തന്നെ കൊല്ലാനായി ബി.െജ.പിയും ആർ.എസ്.എസും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും തേജ് പ്രതാപ് ആരോപിച്ചു.
എം.എൽ.എമാരും മന്ത്രിമാരും പോലും ഇവിടെ സുരക്ഷിതരല്ല. പിെന്ന എങ്ങനെയാണ് സാധാരണ ജനങ്ങൾക്ക് സുരക്ഷിതത്വമുണ്ടാവുക. സംഭവം ആരോഗ്യമന്ത്രിയുടെ ഡ്രൈവർ കണ്ട് പൊലീസിനെ അറിയിച്ചതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും തേജ് പ്രതാപ് പറഞ്ഞു.
ബി.ജെ.പിയും ആർ.എസ്.എസും ജൂലൈയിൽ തെൻറ ഒൗേദ്യാഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് കുടുംബ കലഹം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും തേജ് ആരോപിച്ചിരുന്നു. പരാതി നൽകിയിരുന്നെങ്കിലും ജെ.ഡി.യു- ബി.ജെ.പി സർക്കാർ കേസ് മുക്കിക്കളഞ്ഞുവെന്നും ലാലുവിെൻറ കുടുംബം ആരോപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
