Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വന്ദേമാതരം' കോൺഗ്രസ് നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം: അപലപിച്ച് ബി.ജെ.പി പ്രമേയം

text_fields
bookmark_border
വന്ദേമാതരം കോൺഗ്രസ് നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം: അപലപിച്ച് ബി.ജെ.പി പ്രമേയം
cancel

ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ പരിപാടികളിൽ 'വന്ദേമാതരം' ആദ്യ രണ്ട് വരികളായി മാത്രം പാടാൻ തീരുമാനിച്ചതിനെ അപലപിച്ച് ബി.ജെ.പി ശനിയാഴ്ച പ്രമേയം പാസാക്കി. ദേശീയഗാനത്തിന്‍റെ മുഴുവൻ പതിപ്പിന്‍റെയും അന്തസ് സംരക്ഷിക്കുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി. പാർട്ടി ആസ്ഥാനത്ത് ഇന്ന് നടന്ന ബി.ജെ.പി യോഗത്തിന് മുന്നോടിയായി നേതാക്കൾ ദേശീയഗീതത്തിന്‍റെ ആറ് വരികളും ആലപിച്ചു.

ആറ് വരികളുള്ള മുഴുവൻ ദേശീയഗീതം ഇന്ത്യയുടെ ദേശീയ ബോധത്തെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് ബി.ജെ.പി പറഞ്ഞു. വർഗീയ സമ്മർദ്ദങ്ങൾക്കോ രാഷ്ട്രീയ പ്രീണനത്തിനോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വിധേയമാക്കാനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് പാർട്ടി പ്രതിജ്ഞയെടുത്തു.

വളർന്നുവരുന്ന തലമുറയെ ബോധവൽക്കരിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വന്ദേമാതരത്തിന്‍റെ ചരിത്രവും പ്രാധാന്യവും ഉയർത്തിക്കാട്ടാൻ രാജ്യവ്യാപകമായ പ്രചാരണ പരിപാടിയും പാർട്ടി പ്രഖ്യാപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bjp condemned congress attitude on vandemataram
Next Story