Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചി​രാ​ഗ് പാ​സ്വാ​ന്...

ചി​രാ​ഗ് പാ​സ്വാ​ന് ന​ഡ്ഡ ക​ത്ത​യ​ച്ചു; എ​ൻ.​ഡി.​എ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്തേ​ക്കും

text_fields
bookmark_border
chirag paswan
cancel
camera_alt

ചിരാഗ് പാസ്വാൻ

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​എ​യി​ലേ​ക്ക് കൂ​ടു​ത​ൽ ഘ​ട​ക​ക​ക്ഷി​ക​ളെ ക്ഷ​ണി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി (രാം​വി​ലാ​സ്) നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​ന് ബി.​ജെ.​പി പ്ര​സി​ഡ​ന്റ് ജെ.​പി. ന​ഡ്ഡ ക​ത്ത​യ​ച്ചു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മോ​ദി​സ​ർ​ക്കാ​റി​നെ​തി​രെ വി​ശാ​ല പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ബി.​ജെ.​പി​യു​ടെ പ്ര​തി​രോ​ധം. ഈ ​മാ​സം 18ന് ​ന​ട​ക്കു​ന്ന എ​ൻ.​ഡി.​എ യോ​ഗം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ഭ​ര​ണ​ക​ക്ഷി​യു​ടെ ശ​ക്തി​പ്ര​ക​ട​ന​മാ​യി മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ഹാ​റി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ചി​രാ​ഗ് പാ​സ്വാ​ൻ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് വെ​ള്ളി​യാ​ഴ്ച ചി​രാ​ഗ് പാ​സ്വാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ട​യി​ലെ ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. എ​ൻ.​ഡി.​എ​യെ പി​ന്തു​ണ​ക്കു​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളി​ൽ പ്ര​മു​ഖ​രാ​ണെ​ന്നും മോ​ദി​സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണെ​ന്നു​മാ​ണ് ലോ​ക് ജ​ന​ശ​ക്തി​യെ ജെ.​പി. ന​ഡ്ഡ ക​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. നേ​ര​ത്തേ എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന പാ​ർ​ട്ടി 2020ലെ ​ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ന്ന​ണി വി​ട്ട​ത്.

ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​നി ആ​വാം മോ​ർ​ച്ച​യെ​യും യോ​ഗ​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മാ​ഞ്ചി​യു​ടെ മ​ക​ൻ സ​​​ന്തോ​ഷ് കു​മാ​ർ സു​മ​ൻ പ​​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ഇ​ട​ഞ്ഞ സു​മ​ൻ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് അ​ടു​ത്തി​ടെ രാ​ജി​വെ​ച്ചി​രു​ന്നു. ശി​വ​സേ​ന ഷി​ൻ​ഡെ വി​ഭാ​ഗം, എ​ൻ.​സി.​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം, ബി​ഹാ​റി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ചെ​റു​പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​രെ​യും പ​​ങ്കെ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JP NaddaChirag PaswanBJP
News Summary - BJP chief writes to Chirag Paswan to attend NDA meeting
Next Story