Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ​ പ്രഖ്യാപിച്ച്​​ ബി.ജെ.പി അധ്യക്ഷൻ നദ്ദ

text_fields
bookmark_border
BJP Chief Nadda Announces Alliance
cancel

തമിഴ്​നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം തുടരുമെന്ന്​ പ്രഖ്യാപിച്ച്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. 2021 ഏപ്രിൽ-മെയ് മാസങ്ങളിലാണ്​ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ശനിയാഴ്ച മധുരയിൽ നടന്ന റാലിയിലാണ്​ തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാകുമെന്ന്​ നദ്ദ പ്രഖ്യാപിച്ചത്​. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള​ തയ്യാറെടുപ്പിനാണ്​ രണ്ട് ദിവസത്തെ സന്ദർശനത്തിന്​ നദ്ദ തമിഴ്​നാട്ടിലെത്തിയത്​. യാത്രയ്ക്കിടെ അദ്ദേഹം പുതുച്ചേരി സന്ദർശിക്കും.


2020 നവംബറിൽ കേന്ദ്ര ​ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈ സന്ദർശിച്ച വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി .കെ.പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവവും സഖ്യം സംബന്ധിച്ച്​ നേരത്തെ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സഖ്യം നിയമസഭയിൽ ഭൂരിപക്ഷ സീറ്റുകൾ നിലനിർത്തുമെന്നും എ.ഐ.എ.ഡി.എം.കെ നേതാക്കൾ അന്ന്​ അവകാശപ്പെട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKTamilnaujpNaddaBJP
Next Story