Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയ്​ഡിലൂടെ തൻെറ...

റെയ്​ഡിലൂടെ തൻെറ വിജയത്തെ തടയാനാകില്ല -കനിമൊഴി

text_fields
bookmark_border
Kanimozhi
cancel

തൂത്തുക്കുടി: ആദായ നികുതി റെയ്​ഡിലൂടെ ലോകസ്​സഭ തെരഞ്ഞെടുപ്പിൽ തൻെറ വിജയത്തെ തടയാൻ ബി.ജെ.പിക്ക്​ സാധിക്കില് ലെന്ന്​ മുതിർന്ന ഡി.എം.കെ നേതാവും പാർട്ടി അധ്യക്ഷൻ എം.കെ സ്​റ്റാലിൻെറ സഹോദരിയുമായ കനിമൊഴി. തനിക്കെതിരെയുള്ള റെയ്​ഡ്​ ജനാധിപത്യ വിരുദ്ധവും ആസൂത്രിതവുമാണ്​. യാതൊരു വിധ രേഖകളും പിടിച്ചെടുത്തിട്ടില്ലെന്നും കനിമൊഴി പറ ഞ്ഞു.

ബി.ജെ.പിക്ക്​​ ഞങ്ങളെ ഭയപ്പെടുത്തണം, അവർക്ക്​ തൂത്തുക്കുടിയിൽ​ തെരഞ്ഞെടുപ്പ്​ നിർത്തിവെക്കണം. ഡി.എം. കെ പ്രവർത്തകർ ഇപ്പോൾ കൂടുതൽ ആവേശത്തിലാണ്​ പ്രവർത്തിക്കുന്നതെന്നും കനിമൊഴി കൂട്ടിച്ചേർത്തു. വ്യാഴാഴ്​ച തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ഡി.എം.കെ. സ്ഥാനാർഥി കൂടിയായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന നടന്നത്​. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ട് മണിയോടെ പത്ത് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ്​ കുറിഞ്ഞി നഗറിലെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്​. എന്നാൽ പത്തരയോടെ റെയ്ഡ് അവസാനിപ്പിച്ചു മടങ്ങി. തദ്ദേശ ഭരണാധികാരികളില്‍ നിന്ന്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന്​ ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കനിമൊഴിക്ക് പിന്തുണയുമായി മമത
കാ​ണ്ഡി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഭീ​ഷ​ണി​യി​ലൂ​ടെ ചൊ​ൽ​പ​ടി​ക്കു​ നി​ർ​ത്താ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നീ​ക്ക​മെ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഡി.​എം.​കെ നേ​താ​വും മു​ൻ​ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ക​നി​െ​മാ​ഴി​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ക​നി​മൊ​ഴി​ക്കു​ പി​ന്തു​ണ വാ​ഗ്​​ദാ​നം​ചെ​യ്​​തു.സ്​​നേ​ഹ​വും ആ​ദ​ര​വും ന​ൽ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​മാ​രെ ഏ​റെ ക​ണ്ട രാ​ജ്യ​ത്ത്​ പേ​ടി​പ്പി​ച്ച്​ കാ​ര്യം നേ​ടാ​മെ​ന്ന​ത്​ മോ​ദി​യു​ടെ വ്യാ​മോ​ഹ​മാ​ണെ​ന്ന്​ അ​വ​ർ തു​റ​ന്ന​ടി​ച്ചു. പ​രാ​ജ​യ​ഭീ​തി​യാ​ൽ ക​ണ്ണു​കാ​ണാ​താ​യ അ​വ​സ്​​ഥ​യി​ലു​ള്ള​വ​രാ​ണ്​ ഇ​ത്ത​രം അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന​തെ​ന്ന്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkkanimozhimalayalam newsTax RaidsBJP
News Summary - BJP Can't Stop My Winning In Polls Through Tax Raids": Kanimozhi -india news
Next Story