Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്​ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന നാലിൽ മൂന്ന്​ നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പിക്ക്​ കെട്ടി​െവച്ച കാശ്​ നഷ്​ടം

text_fields
bookmark_border
mamata banerjee
cancel

കൊൽക്കത്ത: പശ്​ചമബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ്​ നടന്ന നാല്​ നിയമസഭ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ്​ ജയിച്ചു. മൂന്നിടത്ത്​ ബി.ജെ.പിക്ക്​ കെട്ടിവെച്ച പണം പോലും നഷ്​ടമായി.

ആറുമാസം മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ച സീറ്റിലടക്കം പാർട്ടിക്ക്​ അടിപതറി. ആറ് മാസം മുമ്പ് നടന്ന ലേക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ദിൻഹത മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി ഉദയൻ ഗുഹ 1,64,089 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിന് ജയിച്ചു.

മമതാ ബാനർജിക്കായി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് രാജിവച്ച സോവൻദേപ് ചതോപാദ്യായയാണ് ഖൻദഹയിൽ നിന്ന് ജയിച്ചത്. 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോവൻദേപിന്‍റെ വിജയം. ഗൊസാബാ മണ്ഡലത്തിൽ നിന്ന് 1,43,051 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുഭ്രതാ മോണ്ഡലും ശാന്തിപൂർ മണ്ഡലത്തിൽ നിന്ന് 64,675 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഭ്രജാ കിഷോറും വിജയിച്ചു. ദിൻഹത, ഖൻദഹ , കർദാഹാ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP candidates lost security deposit in 3 out of 4 seats in Bengal bypolls
Next Story