യു.പിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
text_fieldsലഖ്നോ: ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയെയും ബി.എസ്.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തുടക്കംകുറിച്ചു. രണ്ട് പാര്‍ട്ടികള്‍ക്കും സംസ്ഥാനത്തിന്‍െറ വികസനത്തെക്കുറിച്ച് ചിന്തയില്ളെന്ന് ഷഹാറന്‍പൂരില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ കുറ്റപ്പെടുത്തി.
എസ്.പിയുടെയും ബി.എസ്.പിയുടെയും ഭരണം വികസനകാര്യത്തില്‍ സംസ്ഥാനത്തെ ഏറെ പിന്നിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാറിന് മാത്രമാണ് യു.പിയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുക. ഒരുഭാഗത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിനെ കുറ്റപ്പെടുത്തുന്നു. മറുവശത്ത് ബി.എസ്.പി അധ്യക്ഷ മായാവതി ഇവരെ രണ്ടുപേരെയും കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തിന്‍െറ വികസനംമാത്രം ആര്‍ക്കും വിഷയമല്ല. സമാജ്വാദി പാര്‍ട്ടിയില്‍ ഗുണ്ടകളാണ് ഭരണം നടത്തുന്നത്. ‘വികസന പുരുഷ’നായാണ് അഖിലേഷ് യാദവ് സ്വയം വിശേഷിപ്പിക്കുന്നത്. ഗുണ്ടകളും മാഫിയകളും പാര്‍ട്ടിയിലുണ്ടാകില്ളെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിട്ടും മാഫിയാതലവനായ മുക്താര്‍ അന്‍സാരിയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ തുടരുന്നു. എസ്.പിയില്‍ മുഴുവന്‍ ഇത്തരക്കാരാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്നാണ് മായാവതി പറയുന്നത്. എന്നാല്‍, നസീമുദ്ദീന്‍ സിദ്ദീഖിയാണ് അവരുടെ പാര്‍ട്ടിയിലുള്ളത്. സംസ്ഥാനത്തെ ജനങ്ങള്‍ ചെകുത്താനും കടലിനും നടുവിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
