Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വിലവർധനവി​െൻറ...

ഇന്ധന വിലവർധനവി​െൻറ ലാഭം ഉപയോഗിച്ച്​​​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങിക്കൂട്ടുന്നു- ദിഗ്​വിജയ സിങ്​

text_fields
bookmark_border
ഇന്ധന വിലവർധനവി​െൻറ ലാഭം ഉപയോഗിച്ച്​​​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങിക്കൂട്ടുന്നു- ദിഗ്​വിജയ സിങ്​
cancel

ഭോപാൽ: പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്ന്​ ലഭിക്കുന്ന ലാഭം ഉപയോഗിച്ചാണ്​​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങിക്കൂട്ടുന്നതെന്ന്​ ആരോപിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ സിങ്​.

'​െപട്രോൾ, ഡീസൽ വിലവർധനവിൽ നിന്നും ലഭിക്കുന്ന ലാഭം പെട്രോൾ പമ്പ്​ ഉടമകൾക്കും, പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാറിലേക്കുമാണ്​ പോകുന്നത്​. ഈ ലാഭത്തിൽ നിന്നുമാണ്​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങുന്നത്'- ദിഗ്​വിജയ സിങ്​ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

'കർഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകു​േമ്പാൾ പണക്കാര​െൻറ കീശ വീർക്കുന്നു'- അദ്ദേഹം പറഞ്ഞു.

തുടർച്ചയായ 20ാം ദിവസമാണ്​ രാജ്യത്ത്​ ഇന്ധന വിലവർധിച്ചത്​. ഡീസലിന്​ 17 പൈസ വർധിച്ച്​ 80.19 രൂപയായപ്പോൾ പെട്രോളിന്​ 21 പൈസ വർധിച്ച്​ 80.13രൂപയായി. കഴിഞ്ഞ ദിവസമാണ്​ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടന്നത്​. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഇടിയു​േമ്പായാണ്​ ഇന്ത്യയിൽ വില മുകളിലേക്ക്​ പോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselDigvijaya Singhprice hikedBJPbuying MLA
Next Story