Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ രഥയാത്ര വേണ്ട;...

ബംഗാളിൽ രഥയാത്ര വേണ്ട; റാലിക്കും പൊതുയോഗത്തിനും അനുമതി

text_fields
bookmark_border
ബംഗാളിൽ രഥയാത്ര വേണ്ട; റാലിക്കും പൊതുയോഗത്തിനും അനുമതി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി രഥയാത്രക്ക്​ ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും അതേസമയം റാലിയും പൊതുയേ ാഗവും നടത്താമെന്നും സുപ്രീംകോടതി. രഥയാത്രയുടെ കാര്യത്തിൽ സർക്കാറി​​​​െൻറ ഉത്​കണ്​ഠ അസ്​ഥാനത്തല്ലെന്നും ച ീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ അധ്യക്ഷനായ ബെഞ്ച്​ നിരീക്ഷിച്ചു.

അതേസമയം, രഥയാത്ര പുതുക്കിയ രൂപത്തിൽ ക്രമീകരിച്ച്​ വീണ്ടും സർക്കാറിന്​ അപേക്ഷ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. രഥയാ​ത്ര ​ സംസ്​ഥാനത്ത്​ വർഗീയ സംഘർഷത്തിന്​ കാരണമാവുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മമത ബാനർജി സർക്കാർ അനുമതി നിഷേധിച്ചത്​. രഥയാത്രക്ക്​ കൊൽക്കത്ത ഹൈകോടതിയുടെ സിംഗ്​ൾ ബെഞ്ച്​ നൽകിയ അനുമതി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കിയപ്പോഴാണ്​ ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചത്​.

രഥയാത്ര നടത്താനുള്ള ബി.ജെ.പി നീക്കത്തിൽ സംസ്​ഥാന സർക്കാറി​​​െൻറ ആശങ്ക അടിസ്​ഥാന രഹിതമാണെന്ന്​ തങ്ങൾ പറയുന്നില്ല. ക്രമസമാധാനം പരിപാലിക്കുന്നതിൽ സർക്കാറിന്​ ഉത്തരവാദിത്തമുണ്ട്​. എന്നാൽ, പൊതുയോഗവും റാലിയും നടത്തുന്നതിന്​ അനുമതി നിഷേധിക്കാൻ പാടില്ലെന്നും ബെഞ്ച്​ നിരീക്ഷിച്ചു. രഥയാത്ര തടയുന്നത്​ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദം പരിഗണിച്ചാണ്​ ബി.ജെ.പിയുടെ പുതിയ അപേക്ഷ പരിഗണിക്കാൻ കോടതി നിർദേശിച്ചത്​. സുപ്രീംകോടതി ഉത്തരവ്​ സ്വാഗതാർഹമാണെന്ന്​ മമത ബാനർജിയും തിരിച്ചടിയല്ലെന്ന്​ ബി.ജെ.പിയും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBJP bengal Rath Yatrasupreme court
News Summary - BJP bengal Rath Yatra Supreme Court -India News
Next Story