Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി കങ്കണയെ...

ബി.ജെ.പി കങ്കണയെ പിന്തുണക്കുന്നത്​ ദൗർഭാഗ്യകരം - സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border
ബി.ജെ.പി കങ്കണയെ പിന്തുണക്കുന്നത്​ ദൗർഭാഗ്യകരം - സഞ്​ജയ്​ റാവത്ത്​
cancel

മുംബൈ: മുംബൈയെ പാക്​ അധിനിവേശ കശ്​മീരിനോട്​ ഉപമിച്ച നടി കങ്കണ റണാവത്തിനെ ബി.ജെ.പി പിന്തുണക്കുന്നത്​ ദൗർഭാഗ്യകരമെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​. ബിഹാർ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​ ബി.ജെ.പിയുടെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി മുഖപത്രമായ സാമ്​നയിലെ പ്രതിവാര കോളമായ റോഖ്​തോക്കിലാണ്​ സഞ്​ജയ്​ റാവത്ത്​ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്​. മുംബൈയു​െട പ്രധാന്യം കുറച്ചുകൊണ്ടു വരുന്നതിനുള്ള തന്ത്രപരമായ നീക്കം നടക്കുന്നുണ്ടെന്നും നിരന്തരമായി മുംബൈയെ അപകീർത്തിപ്പെടുത്തുന്നത്​ ഈ ഗൂഢാലോചനയു​െട ഭാഗമാണെന്നും അ​ദ്ദേഹം ആരോപിച്ചു.

ഈ ബുദ്ധിമു​ട്ടേറിയ സമയത്ത്​ മഹാരാഷ്​ട്രയിലെ മറാത്തി ജനത ഒറ്റക്കെട്ടായി നിൽക്കണമെന്ന്​ സഞ്​ജയ്​ റാവത്ത്​ ആഹ്വാനം ചെയ്​തു. കങ്കണയേയും അതുവഴി സുശാന്ത്​ സിങ്​ രാജ്​പുത്​ കേസിലെ നിലപാടിനേയും പിന്തുണക്കുന്നതിലൂടെ ബിഹാർ തെരഞ്ഞെടുപ്പിൽ രാജ്​പുത്​, ക്ഷത്രിയ തുടങ്ങിയ സവർണ വിഭാഗത്തിൻെറ വോട്ടുകൾ വാങ്ങി വിജയിക്കുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്ര അപമാനിക്കപ്പെട്ടാലും അവർക്ക്​ അതൊരു വിഷയമേ അല്ല. സംസ്ഥാനം അവഹേളിക്കപ്പെട്ടതിൽ മഹാരാഷ്​ട്രയിലെ ഒരു ബി.ജെ.പി നേതാവിന്​ പോലും വിഷമം തോന്നിയിരുന്നില്ല. ഒരു നടി മുഖ്യമന്ത്രിയേയും സംസ്ഥാനത്തെ ജനങ്ങളേയും അപമാനിച്ചിട്ടും ആരും പ്രതികരിച്ചില്ല. എന്തുതരം ഏകപക്ഷീയ സ്വാതന്ത്ര്യമാണിതെന്നും സാമ്​ന എക്​സിക്യൂട്ടിവ്​ എഡിറ്റർ കൂടിയായ സഞ്​ജയ്​ റാവത്ത്​ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv Sena MPsanjay rautBJP
Next Story