Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുവേദിയിൽ...

പൊതുവേദിയിൽ പ്രസംഗിക്കരുത്​; സ്വാധി പ്രഗ്യാ സിങ്ങിന്​ താക്കീത്​ നൽകി ബി.ജെ.പി

text_fields
bookmark_border
പൊതുവേദിയിൽ പ്രസംഗിക്കരുത്​; സ്വാധി പ്രഗ്യാ സിങ്ങിന്​ താക്കീത്​ നൽകി ബി.ജെ.പി
cancel

ന്യൂഡൽഹി: വിവാദ പ്രസ്​താവനകളുടെ പശ്ചാത്തലത്തിൽ ഭോപ്പാൽ എം.പി സ്വാധി പ്രഗ്യാ സിങ്​ ഠാക്കൂറിനെ താക്കീത്​ ചെയ ്​ത്​ ബി.ജെ.പി. ​പ്രഗ്യാ സിങ്​ പൊതുവേദികളിൽ പ്രസംഗിക്കുന്നതിൽ നിന്നും​ പാർട്ടി കേന്ദ്രനേതൃത്വം വിലക്കി. പൊതുയിടങ്ങളിൽ പ്രസ്​താവനകൾ നടത്തരുതെന്നും താക്കീത്​ ചെയ്​തിട്ടുണ്ട്​.

പ്രതിപക്ഷം ദുഷ്​ടശക്തികളെ പ്രയോഗിക്കുന്നതുകൊണ്ടാണ്​ പ്രമുഖ ബി.ജെ.പി നേതാക്കൾ മരണപ്പെട്ടതെന്ന പ്രഗ്യാ സിങ്ങി​​െൻറ പ്രസ്​താവന വിവാദമായിരുന്നു. ഇതെ തുടർന്നാണ്​ പാർട്ടി നടപടി. മുൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റിലിയുടെ മരണത്തിൽ അനുശോചനം രേഖ​െപ്പടുത്താൻ പാർട്ടി സംസ്ഥാന ആസ്ഥാനത്ത്​ ചേർന്ന യോഗത്തിലാണ്​ പ്രഗ്യാ സിങ്​ ഇത്തരത്തിൽ പ്രതികരിച്ചത്​.

മുംബൈ ഭീരാക്രമണത്തിൽ ഹേമന്ത്​ കർക്കരെ കൊല്ലപ്പെട്ടത്​ അദ്ദേഹത്തിന്​ ശാപം കിട്ടിയതുകൊണ്ടാണെന്നും ​പ്രഗ്യാ സിങ്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newspublicBJPBJPMP Sadhvi Pragya
News Summary - BJP asks MP Sadhvi Pragya not to speak in public- India news
Next Story