മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായെന്ന് ബി.ജെ.പി; ഗവർണർക്ക് കത്ത് നൽകി
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായെന്ന അവകാശവാദവുമായി ബി. ജെ.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ് ഗവർണർ ആനന്ദിബെൻ പാട്ടീലിന് ബി.ജെ.പി കത്ത് നൽകി. ഈ സാഹചര്യത്തിൽ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ബി.ജെ.പി കത്തിൽ ആവശ്യപ്പെട്ടു.
കമൽനാഥ് സർക്കാറിനെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയാറായി നിൽക്കുകയാണെന്നും ഗ ോപാൽ ഭാർഗവ് അവകാശപ്പെട്ടു. ഈ എം.എൽ.എമാർ പാർട്ടി വിടുന്നതോടെ സർക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടമാകുമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിൽ ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ അട്ടിമറിച്ച് കോൺഗ്രസ് അധികാരം പിടിച്ചത്. 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114 സീറ്റും ബി.ജെ.പിക്ക് 109 സീറ്റുമാണ് ഉള്ളത്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രർക്ക് നാലും സീറ്റുകൾ ലഭിച്ചു.
കോൺഗ്രസ് സർക്കാറിന് ബി.എസ്.പിയും എസ്.പിയും പിന്തുണ നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
