Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തെരഞ്ഞെടുപ്പ്​ റാലിക്കിടെ മുഖാമുഖം; വഡോദരയിൽ കോൺഗ്രസ്​ -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി
cancel
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ റാലിക്കിടെ മുഖാമുഖം; വഡോദരയിൽ കോൺഗ്രസ്​ -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

text_fields
bookmark_border

വഡോദര: ഗുജറാത്തിലെ വഡോദരയിൽ കോൺഗ്രസ്​ -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ​തദ്ദേശഭരണ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഇരു കൂട്ടരുടെയും റാലിക്കിടെയാണ്​ സംഭവം.

​പ്രവർത്തകർ പരസ്​പരം വടികൊണ്ട്​ അടിക്കുകയും മർദ്ദിക്കുകയും ചെയ്​തു. നിരവധി പേർക്ക്​ പരിക്കേറ്റതായാണ്​ വിവരം. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി കോൺഗ്രസും ബി.ജെ.പിയും പ്ര​േത്യകം റാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ ഇരു പാർട്ടിക്കാരും ഒര​ു​ റോഡിൽ മ​ുഖാമുഖ​െമത്തി. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഏറ്റമുട്ടൽ രൂക്ഷമായതോടെ പൊലീസ്​ സംഭവ സ്​ഥലത്തെത്തി രംഗം ശാന്തമാക്കി.

ഗുജറാത്തിലെ ആറുനഗരങ്ങളിലാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​. അഹ്​മദാബാദ്​, സൂറത്ത്​, രാജ്​കോട്ട്​, വഡോദര, ജാംനഗർ, ഭാവ്​നഗർ എന്നിവിടങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. വോ​ട്ടെടുപ്പ്​ അടുത്തതോടെ ഇരുപാർട്ടികളുടെയും പ്രചരണ പരിപാടികൾ ശക്തമാക്കിയിരുന്ന​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadodaraCongressBJP
News Summary - BJP and Congress workers clash in Vadodara
Next Story