Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിലും മണിപ്പൂരിലും...

ഗോവയിലും മണിപ്പൂരിലും കണ്ണുനട്ട്​ ബി.​ജെ.പിയും കോൺഗ്രസും

text_fields
bookmark_border
ഗോവയിലും മണിപ്പൂരിലും കണ്ണുനട്ട്​ ബി.​ജെ.പിയും കോൺഗ്രസും
cancel

ന്യൂഡൽഹി: ആർക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരും സർക്കാറുണ്ടാക്കാൻ വഴികൾ തേടുകയാണ്​ കോൺഗ്രസും ബി.​ജെ.പിയും. ചെറു പാർട്ടികളെയും സ്വതന്ത്രരെയും പ്രാദേശിക പാർട്ടികളെയും കൂടെ നിർത്താൻ ഇരു പാർട്ടികളും ശ്രമം തുടങ്ങി.

നാലു സംസ്​ഥാനങ്ങളിലും സർക്കാറുണ്ടാക്കുമെന്ന്​ അമിത്​ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന്​ ചേരുന്ന ബി.​ജെ.പി പാർലമ​െൻററി പാർട്ടി യോഗത്തിൽ നടപടികൾ ചർച്ച ചെയ്യുമെന്നാണ്​ അറിയുന്നത്​.

ഗോവയിൽ ഇന്ന്​ രാവിലെ 11മണിക്ക്​ കോൺഗ്രസ്​ എം.എൽ.എ മാരുടെ യോഗം ചേരുന്നുണ്ട്​. ഗോവയിൽ വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന്​ 17 സീറ്റുകളുണ്ട്​. ഒരുസീറ്റ്​ നേടിയ എൻ.സി.പി ​േകാൺഗ്രസിന്​ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്ന്​ സീറ്റുള്ള ഗോവ ഫോർവേർഡ്​ പാർട്ടിയും കോൺഗ്രസിന്​ പിന്തുണ നൽകുമെന്നാണ്​ അറിയുന്നത്​. ഒരു സ്വതന്ത്രനെ കൂടി കൂടെ നിർത്താനായാൽ 22 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന്​ സർക്കാറുണ്ടാക്കാം. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബി.​െജ.പിക്ക്​ സർക്കാറുണ്ടാക്കണമെങ്കിൽ ഒമ്പത്​ അംഗങ്ങളുടെ പിന്തുണ വേണം.

മണിപ്പൂരിൽ ബി.ജെ.പിക്ക്​ 21 അംഗങ്ങളേ ഉള്ളൂ. എന്നാൽ നാലംഗങ്ങളുള്ള എൻ.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്​. നാലു സീറ്റുള്ള എൻ.പി.എഫ്​ കോൺഗ്രസ്​ വിരുദ്ധരെ പിന്തുണക്കുമെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തു. രണ്ടുപേരുടെ പിന്തുണ കൂടി ലഭിച്ചാൽ ബി.​െജ.പിക്ക്​ സാധ്യതയുണ്ട്​. മണിപ്പൂരിൽ 28 സീറ്റ്​ ലഭിച്ച കോൺഗ്രസിന്​ മൂന്ന്​ അംഗങ്ങളു​ടെ പിന്തുണകൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷം തികക്കാം.

സംസ്​ഥാനത്തി​​െൻറ ചുമതലയുള്ള രമേശ് ​ചെന്നിത്തല സർക്കാർ രൂപീകരണ ചർച്ചകൾക്കായി മണിപ്പൂരിലെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaassembly election 2017manippure
News Summary - bjp and congress looked into goa and manippure
Next Story