Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഥാനാർഥി നിർണയം: ത്രിപുരയിൽ ബി.ജെ.പിയിലും കോൺഗ്രസിലും പൊട്ടിത്തെറി
text_fieldsbookmark_border
അഗർത്തല: ത്രിപുരയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബി.ജെ.പിയിലും കോൺഗ്രസിലും പൊട്ടിത്തെറി. പാർട്ടി ഓഫിസുകൾ പ്രവർത്തകർ അടിച്ചു തകർത്തു. ധർമ നഗർ, ബാഗ്ബാസ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. സ്വന്തം പാർട്ടി ഓഫിസുകളാണ് പ്രവർത്തകർ തല്ലിത്തകർത്തത്.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി 48 സ്ഥാനാർഥികളെയും കോൺഗ്രസ് 17 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മണിക് സഹ ബൊർദോവാലി നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

