Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വിദേശ ശക്തികളുടെ നിർദേശം’; ‘ഇൻഡ്യ’ സഖ്യവും സിജെപിയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന് ബിജെപി

text_fields
bookmark_border
‘വിദേശ ശക്തികളുടെ നിർദേശം’; ‘ഇൻഡ്യ’ സഖ്യവും സിജെപിയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന് ബിജെപി
cancel

ഡൽഹി: രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ നിർദേശപ്രകാരം പ്രതിപക്ഷ സംഘങ്ങൾ ശ്രമിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധി നയിക്കുന്ന ‘ഇൻഡ്യ’ സഖ്യവും അരവിന്ദ് കെജ്രിവാൾ നയിക്കുന്ന സിജെപിയുമാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ജന്തർ മന്തറിൽ പ്രതിഷേധം നടത്താനിരിക്കെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിജെപി അധ്യക്ഷന്റെ വിമർശനം. രണ്ട് അരാജകവാദി സംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഒന്ന് രാഹുൽ ഗാന്ധിയുടെ ഇൻഡ്യ സഖ്യവും മറ്റൊന്ന് അരവിന്ദ് കെജ്രിവാളിന്റെ സിജെപിയും. ഈ രണ്ട് സംഘങ്ങളെയും രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. എന്നിട്ടും ഇവർ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതിന് പിന്നിൽ വിദേശ ശക്തികളാണെന്നും നിതിൻ നബിൻ പറഞ്ഞു.

എന്നാൽ ഏതാണ് ഈ വിദേശ ശക്തികൾ എന്ന് വ്യക്തമാക്കാനോ ആരോപണത്തിന് യാതൊരു തെളിവും നൽകാനോ അദ്ദേഹം തയ്യാറായില്ല. ലോകം മുഴുവൻ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ വളർച്ചയുടെ പാതയിൽ മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വളർച്ചയെ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നാണ് ബിജെപിയുടെ വാദം.

അതേസമയം സിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ബീഹാർ മന്ത്രി റാം കൃപാൽ യാദവും രംഗത്തെത്തി. ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിജെപി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രജിസ്റ്റർ പോലും ചെയ്യാത്ത ഒരു സംഘമാണ് സിജെപിയെന്നും അതിനെ ഒരു രാഷ്ട്രീയ പാർട്ടി എന്ന് വിളിക്കാൻ പോലും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത ഒരു കൂട്ടം ആളുകൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് രാജ്യത്ത് കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Alleges Foreign Interference
Next Story