Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാളിനെ മുറിച്ച്​ കേന്ദ്രഭരണ പ്രദേശമുണ്ടാക്കാൻ ബി.ജെ.പി മുറവിളി; ആലിപൂർദ്വാർ ജില്ലാ നേതാക്കൾ പാർട്ടി വിട്ട്​ തൃണമൂലിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിനെ മുറിച്ച്​...

ബംഗാളിനെ മുറിച്ച്​ കേന്ദ്രഭരണ പ്രദേശമുണ്ടാക്കാൻ ബി.ജെ.പി മുറവിളി; ആലിപൂർദ്വാർ ജില്ലാ നേതാക്കൾ പാർട്ടി വിട്ട്​ തൃണമൂലിൽ

text_fields
bookmark_border

കൊൽക്കത്ത: ബംഗാളിന്‍റെ വടക്കൻ മേഖലയെ വിഭജിച്ച്​ പുതിയ കേന്ദ്ര ഭരണ പ്രദേശമുണ്ടാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി രംഗത്തെത്തിയതിനു പിന്നാലെ പാർട്ടിയിൽ പാളയ​ത്തിൽപട. ​വടക്കൻ ജില്ലയായ ആലിപൂർദ്വാറിലെ ജില്ലാ പാർട്ടി മേധാവിയും മറ്റു ആറു നേതാക്കളും രാജിവെച്ച്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

ബി.ജെ.പി എം.പി ജോൺ ബാർലയാണ്​ പ്രത്യേക കേന്ദ്രഭരണം ആവശ്യപ്പെട്ട്​ രംഗ​ത്തെത്തിയത്​. ഇതിൽ പ്രതിഷേധിച്ച്​ ഗംഗ പ്രസാദ്​ ശർമ ഉൾപെടെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ കൊൽക്കത്തയിലെത്തി രാജിവെക്കുകയായിരുന്നു. ​ ജില്ലയിൽ പാർട്ടി അണികളിലും കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്​. വീണ്ടും ബംഗാളിനെ വിഭജിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നാണ്​ ആരോപണം.

കഴിഞ്ഞ ദിവസം ജോൺ ബാർലയുടെ വീട്ടിൽ ചേർന്ന രഹസ്യ യോഗത്തിലാണ്​ വടക്കൻ ബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം ഉയർന്നത്​. യോഗത്തിലുണ്ടായിരുന്ന ജയന്ത റോയ്​ എന്ന മറ്റൊരു ബി.ജെ.പി എം.പിയും ആവശ്യത്തെ പിന്താങ്ങി.

ഇത്​ പുറത്തെത്തിയതോടെ പാർട്ടിക്കകത്ത്​ രൂപപ്പെട്ട പ്രതിസന്ധിയാണ്​ കൂട്ട രാജിയിൽ കലാശിച്ചത്​. ജോൺ ബാർല വടക്കൻ ബംഗാളിൽ രാഷ്​ട്രീയ അതിക്രമം അഴിച്ചുവിടുകയാണെന്ന്​ ഗംഗ പ്രസാദ്​ ശർമ കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഗ പ്രസാദ്​ ശർമ നേതൃത്വം നൽകിയ ​പ്രചാരണത്തിനൊടുവിൽ ആലിപൂർദ്വാർ ജില്ലയിലെ അഞ്ചു മണ്​ഡലങ്ങളും ബി.ജെ.പി പിടിച്ചിരുന്നു. ​ആലിപൂർദ്വാർ ലോക്​സഭ മണ്​ഡലത്തിൽ രണ്ടര ലക്ഷം വോട്ടിനാണ്​ ബി.ജെ.പി ജയിച്ചത്​.

എന്നാൽ, ഗംഗ പ്രസാദ്​ ശർമക്കു പുറമെ ജില്ല ജനറൽ സെക്രട്ടറി വീരേന്ദ്ര ബാര ഒറാവോൺ, വൈസ്​ പ്രസിഡന്‍റ്​ ബിപ്ലബ്​ സർക്കാർ, സെക്രട്ടറി ബിനോദ്​ മിൻജ്​ തുടങ്ങിയവരും തൃണമൂലിൽ ചേർന്നവരിൽ പെടും.

നേരത്തെയും ബി.ജെ.പിയിൽനിന്ന്​ നേതാക്കൾ തൃണമൂൽ പാളയ​ത്തിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTrinamoolBJP district chiefGanga Prasad Sharma
News Summary - BJP Alipurduar district chief Ganga Prasad Sharma joins TMC
Next Story