Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബി.ജെ.പി ഏജന്റ്...

‘ബി.ജെ.പി ഏജന്റ് മടങ്ങിപ്പോവുക’; ഹുമയൂൺ കബീറിനെതിരെ തൃണമൂൽ പ്രതിഷേധം

text_fields
bookmark_border
‘ബി.ജെ.പി ഏജന്റ് മടങ്ങിപ്പോവുക’; ഹുമയൂൺ കബീറിനെതിരെ തൃണമൂൽ പ്രതിഷേധം
cancel

മു​ർ​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ആം ​ജ​ന​ത ഉ​ന്ന​യാ​ൻ പാ​ർ​ട്ടി നേ​താ​വ് ഹു​മ​യൂ​ൺ ക​ബീ​റി​നെ​തി​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ന​വോ​ഡ മ​ണ്ഡ​ല​ത്തി​ൽ ശി​വ്ന​ഗ​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. വോ​ട്ടു​ചെ​യ്ത ശേ​ഷം ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ ‘ബി.​ജെ.​പി ഏ​ജ​ന്റ് മ​ട​ങ്ങി​പ്പോ​കു​ക’ എ​ന്ന മു​​ദ്രാ​വാ​ക്യ​വു​മാ​യി തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ ചു​റ്റും കൂ​ടി. തു​ട​ർ​ന്ന് ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ഗ്വാ​ദ​വും ന​ട​ന്നു. പി​ന്നീ​ട് ക​ല്ലേ​റു​മു​ണ്ടാ​യി.

കേ​ന്ദ്ര​സേ​ന​യ​ട​ക്കം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രു​കൂ​ട്ട​ർ​ക്കു നേ​രെ​യും ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. വോ​ട്ട​ർ​മാ​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് ഹു​മ​യൂ​ൺ ക​ബീ​ർ കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി. ത​ന്റെ 27 സ്ഥാ​നാ​ർ​ഥി​ക​ളെ പ​ണം ന​ൽ​കി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​കാ​ർ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ൻ​വ​ലി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ പി​ള​ർ​ത്താ​ൻ ബി.​ജെ.​പി സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹു​മ​യൂ​ൺ ക​ബീ​റി​ന്റെ പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ബി.​ജെ.​പി ത​നി​ക്ക് ആ​യി​രം കോ​ടി രൂ​പ ത​രു​ന്നു​​ണ്ടെ​ന്നും 200 കോ​ടി കൈ​പ്പ​റ്റി​യ​താ​യും ഹു​മ​യൂ​ൺ ക​ബീ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ൻ ​ഐ.​പി.​എ​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ൽ എം.​എ​ൽ.​എ​യാ​യി​രു​ന്നു. ബം​ഗാ​ളി​ൽ ബാ​ബ​രി മ​സ്ജി​ദ് സ്ഥാ​പി​ക്കു​മെ​ന്നു​പ​റ​ഞ്ഞും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamoolclashAam Aadmi Partyfirst phaseElection dayWest Bengal Election
News Summary - 'BJP agent, go back'; Trinamool protests against Humayun Kabir
Next Story