Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അരാജകവാദികൾ പരാജയപ്പെട്ടു, ഡൽഹിയെ ബന്ദിയാക്കാൻ പദ്ധതിയിട്ടു’; ജന്തർ മന്തർ പ്രതിഷേധത്തിനെതിരെ ബി.ജെ.പി

text_fields
bookmark_border
‘അരാജകവാദികൾ പരാജയപ്പെട്ടു, ഡൽഹിയെ ബന്ദിയാക്കാൻ പദ്ധതിയിട്ടു’; ജന്തർ മന്തർ പ്രതിഷേധത്തിനെതിരെ ബി.ജെ.പി
cancel

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി നടത്താനിരുന്ന പ്രതിഷേധം വെറും പ്രഹസനമായി അവസാനിച്ചെന്ന് ബി.ജെ.പി എം.പി സംബിത് പത്ര. ഡൽഹിയെ ബന്ദിയാക്കാൻ ശ്രമിച്ച അരാജകവാദികൾ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ജന്തർ മന്തറിൽ നടക്കുന്നത് ഇന്ത്യയുടെ യഥാർഥ കഥയല്ലെന്ന് സംബിത് പത്ര പറഞ്ഞു. ജന്തർ മന്തറിൽ എന്താണ് സംഭവിക്കുന്നത്, ടിവിയിലും ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഇന്ത്യയുടെ കഥയല്ല. ഇന്ത്യ ശാന്തമാണ്, രാജ്യത്ത് സമാധാനം നിലനിൽക്കുന്നുണ്ടെന്നും മികച്ച ഭരണത്തിന് കീഴിൽ ഇന്ത്യ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയുടെ ഒരു ഭാഗത്ത് ചില അരാജകശക്തികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ശനിയാഴ്ചയോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും പ്രതിഷേധം പൂർണമായി തകർന്നെന്നും സംബിത് പത്ര പറഞ്ഞു.രാജ്യത്തെയും ദേശീയ തലസ്ഥാനത്തെയും ബന്ദിയാക്കാനും തീവെപ്പും അക്രമവും സൃഷ്ടിക്കാനുമായിരുന്നു പ്രതിഷേധക്കാരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ആൾക്കൂട്ടാധിപത്യത്തിന് മേൽ ജനാധിപത്യം വിജയിച്ചെന്നും ബി.ജെ.പി എം.പി കൂട്ടിച്ചേർത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായിരിക്കെയാണ് സംബിത് പത്രയുടെ പ്രതികരണം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആർ നടപടിക്കിടെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്നും വോട്ടർ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം ആറിൽ മാറ്റങ്ങൾ വരുത്തിയെന്നും ആരോപിച്ചാണ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ശനിയാഴ്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ തങ്ങളുടെ നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹിയിലെത്തിയ വിമാനത്തിനുള്ളിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സി.ജെ.പി ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി മുംബൈയിൽനിന്നാണ് ഇവർ എത്തിയത്.

സംഘടന പങ്കുവെച്ച വിഡിയോയിൽ, വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ് അനുവദിച്ചില്ലെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു. പൊലീസിന്റെ നടപടിയെ അദ്ദേഹം ഏകാധിപത്യപരമെന്നും വിശേഷിപ്പിച്ചു. മൂന്ന് നേതാക്കളെയും വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ദിപ്‌കെയെ ഗുരുഗ്രാമിലേക്കും റങ്കയെ ഡൽഹിയിലെ ദ്വാരകയിലേക്കും ദാസിനെ നഗരത്തിലെ മറ്റൊരു സ്ഥലത്തേക്കുമാണ് കൊണ്ടുപോയതെന്നാണ് വിവരം.

രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആം നആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, സി.ജെ.പി എന്നിവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അസ്ഥിരതയുണ്ടാക്കാനും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രതിപക്ഷ നേതാക്കൾ പ്രവർത്തിക്കുകയാണെന്നും വിദേശശക്തികളുമായി ചേർന്ന് നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Anarchists failed, planned to hold Delhi hostage'; BJP against the Jantar Mantar protest
Next Story