ഗോഡ്സേ രാജ്യസ്നേഹി: പ്രജ്ഞസിങ് മാപ്പു പറയണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സേ ദേശ സ്നേഹിയാണെന്ന ബി.ജെ.പിയുടെ ഭോപ്പാൽ സ്ഥാനാർഥി പ്രജ ്ഞസിങ് ഠാക്കൂറിൻെറ പ്രസ്താവനയെ അപലപിച്ച് പാർട്ടി നേതൃത്വം. പ്രസ്താവന പിൻവലിച്ച് പ്രജ്ഞസിങ് മാപ്പ് പറയ ണമെന്ന് പാർട്ടി വക്താവ് ജി.വി.എൽ നരസിംഹറാവു ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രജ്ഞയുടെ പ്രസ്താവനയെ അംഗീകരിക്കുന്നില്ല. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യത്തിൽ അവരോട് കൂടുതൽ വിശദീകരണം തേടും. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ പ്രജ്ഞ തയാറാവണമെന്നും ജി.വി.എൽ റാവു ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവന. ഗോഡ്സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്താവനയോടായിരുന്നു അവരുടെ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
