മമതയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു: ബി.ജെ.പി നേതാവ് സുപ്രീംകോടതിയിലേക്ക്
text_fieldsകോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ് യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി യുവമോർച്ച വനിതാ നേതാവ് പ്രി യങ്ക ശർമയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ഹൗറയിൽ യുവമോർച്ചയുടെ കൺവീനറായ പ്രിയങ്ക ശർമ വെള്ളിയാഴ്ചയാണ് മോർഫിങ് കേസിൽ അറസ്റ്റിലായത്. ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലാ ഫാഷൻ ഇവൻറിൽ പങ്കെടുത്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമത ബാനർജിയുടെ മുഖം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി.
മുംബൈയിൽ പ്രിയങ്ക ചോപ്ര വോട്ട് രേഖപ്പെടുത്തിയ ചിത്രത്തിനോടൊപ്പവും മമതയുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ ഹൗറ സൈബർ ക്രൈംബ്രാഞ്ചാണ് പ്രിയങ്ക ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
