Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ സംഘർഷം...

ബംഗാളിൽ സംഘർഷം തുടരുന്നു; ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
gun-fire
cancel
camera_altRepresentational Image

കൊൽക്കത്ത: തെരഞ്ഞെടുപ്പുമായി ബന്ധ​െപ്പട്ട്​ ഉടലെടുത്ത സംഘർഷങ്ങൾ പശ്​ചിമബംഗാളിൽ തുടരുന്നു. ഞായറാഴ്​ച രാത് രി നോർത്ത്​ 24 പർഗാന ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ്​ മരിച്ചു. ചൗഷോട്ടിയിൽ നിന്നുള്ള ചന്ദൻ സൗവാണ്​ വെടിയേറ്റ്​ മരിച്ചത്​.

രണ്ട്​ മോ​ട്ടോർ ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ്​ സൗവിനെതിരെ വെടിയുതിർത്തത്​. വീട്ടിലേക്ക്​ മടങ്ങും വഴി രാത്രി 10.30ഓടെയാണ്​ സംഭവമുണ്ടായത്​. പരിക്കേറ്റ സൗവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിനിടെ പശ്​ചിമബംഗാളിൽ വലിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു സംഘർഷം. അമിത്​ ഷാ പ​ങ്കെടുത്ത റാലിക്ക്​ പിന്നാലെ ബംഗാളിലെ സാമൂഹിക പരിഷ്​കർത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ ബി.ജെ.പി തകർത്തത്​ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചകൾക്ക്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalbjp Activistmalayalam news
News Summary - BJP Activist Shot Dead in Bengal-India news
Next Story