Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തി​േൻറത്​...

കേന്ദ്രത്തി​േൻറത്​ മനുഷ്യ വിരുദ്ധ ബജറ്റ്​ ; ബ്ലാക്​ മണി വെളുപ്പിക്കുന്ന വാഷിങ്​ മെഷീനാണ്​ ബി.ജെ.പി -മമത

text_fields
bookmark_border
കേന്ദ്രത്തി​േൻറത്​ മനുഷ്യ വിരുദ്ധ ബജറ്റ്​ ; ബ്ലാക്​ മണി വെളുപ്പിക്കുന്ന വാഷിങ്​ മെഷീനാണ്​ ബി.ജെ.പി -മമത
cancel

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്​ മനുഷ്യ വിരുദ്ധമെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന്​ ബജറ്റിൽ ഒന്നുമില്ലെന്നും രജ്യത്തി​െൻറ ആദ്യ കടലാസ്​ രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലയേയും വിറ്റു കഴിഞ്ഞെന്നും മമത കുറ്റപ്പെടുത്തി. ആൾ ഇന്ത്യ ഫെയർ പ്രൈസ്​ ഷോപ്​ ഡീലേഴ്​സ്​ ഫെഡറേഷൻ സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത. പ്രസംഗത്തിലുടനീളം അവർ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു.

''മാധ്യമങ്ങളിൽ മാത്രം ജീവിക്കുന്ന വാതക ബലൂണാണ് ബി.ജെ.പി​. അവർക്ക്​ പണമുണ്ട്​. അവർ തെരുവുകളിൽ കൊടി കെട്ടാൻ ഏജൻസകളെ നിയോഗിക്കുന്നു. അവർ അങ്ങനെ ചെയ്ത്​ മാധ്യമങ്ങളിൽ ജീവിക്ക​ട്ടെ. തൃണമൂൽ കോൺഗ്രസ്​ നിങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. അക്കാര്യം നിങ്ങൾ ഉറപ്പു തന്നാൽ നിങ്ങൾക്ക്​ മികച്ച ഭാവി ഞാനും ഉറപ്പു തരാം.

മാതാവി​െൻറയും മാതൃരാജ്യത്തി​െൻറയും ജനങ്ങളുടെയും സർക്കാർ (തൃണമൂൽ കോൺഗ്രസി​െൻറ രാഷ്​ട്രീയ മുദ്രാവാക്യം​) അധികാരത്തിൽ തിരിച്ചെത്താൻ പോവുകയാണ്​. അതിനാൽ ആരും ആകുലപ്പെടേണ്ടതില്ല.''- മമത പറഞ്ഞു.

''തീവെട്ടിക്കൊളക്കാർ പെ​ട്ടെന്ന്​ പണമുണ്ടാക്കും. അവർ ഇപ്പോൾ ബി​.ജെ.പി വാഷിങ്​ മെഷീനെ'യാണ്​ സമീപിക്കുന്നത്​. തൃണമൂൽ കോൺഗ്രസിൽ നിന്ന്​ രാജി വെച്ചവർ​ ബി.ജെ.പിയിൽ ചേർന്നത്​ അവർ ഉണ്ടാക്കിയ പണം സംരക്ഷിച്ചു നിർത്തുന്നതിനായാണ്​. അവിടേക്ക്​ കറുത്തവരായി പ്രവേശിക്കുന്നവർ വെളുത്തവരായാണ്​ തിരിച്ചു വരുന്നത്​. അവർ പണത്തിന്​ വേണ്ടിയാണ് അവിടെ പോകുന്നത്​​, മറ്റൊന്നുമല്ല. അത്തരക്കാർക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ​ ടിക്കറ്റ്​ നൽകേണ്ടതില്ലെന്ന്​ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. '' -മമത കൂട്ടിച്ചേർത്തു.

Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeUnion Budget 2021BJP
Next Story