Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വൺ മാൻ ഷോ,...

ബി.ജെ.പി വൺ മാൻ ഷോ, ടു മാൻ ആർമി; ശത്രുഘ്​നൻ സിൻഹ പട്​ന സാഹിബിൽ സ്​ഥാനാർഥി

text_fields
bookmark_border
Shatrughan Sinha
cancel

ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്ന ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്​നൻ സിൻഹ ബിഹാറി​െല പട്​ന സാഹിബിൽ നിന്നു മത്​സരിക ്കും. പട്​ന സാഹിബ്​ ലോക്​സഭ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച്​​ രണ്ട്​ തവണ എം.പിയായ വ്യക്തിയാണ ്​ ശത്രുഘ്​നൻ സിൻഹ. ബി.ജെ.പിയിൽ നിന്നുകൊണ്ട്​ തന്നെ മോദി സർക്കാറിനെ വിമർശിച്ച സിൻഹക്ക്​ ഇത്തവണ ബി.ജെ.പി സീറ്റ ്​ നിഷേധിച്ചിര​ുന്നു. ഇതിൽ പ്രതിഷേധിച്ചാണ്​ അദ്ദേഹം കോൺഗ്രസിൽ ചേർന്നത്​.

കോൺഗ്രസിൽ ചേരുമെന്ന്​ വാർത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ്​ ഔ​േദ്യാഗികമായി അംഗത്വം സ്വീകരിച്ചത്​. അതിനു പിറകെയാണ്​ പാട്​ന സാഹിബിൽ നിന്ന്​ മത്​സരിക്കാൻ ടിക്കറ്റും കോൺഗ്രസ്​ നൽകിയിരിക്കുന്നത്​. ശത്രുഘ്​നൻ സിൻഹയുടെ സിറ്റിങ്​ സീറ്റിൽ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കുന്നത്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെയാണ്​.

അതേസമയം, കോൺഗ്രസിൽ ചേരുന്ന ചടങ്ങിനിടെ ബി.ജെ.പി​െയയും മോദിയെയും അമിത്​ഷാ​െയയും വിമർശിക്കാനും ശത്രുഘ്​നൻ സിൻഹ മറന്നില്ല. ബി.ജെ.പി എന്നത് വൺ മാൻ ഷോയും ടു മാൻ ആർമിയുമാണെന്ന്​ സിൻഹ പറഞ്ഞു. അവിടെ എല്ലാം നടക്കുന്നത്​ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്​. മന്ത്രിമാർക്കൊന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ജനാധിപത്യം എങ്ങനെയാണ്​ ഏകാധിപത്യമാകുന്നതെന്ന്​ ഇവിടെ കണ്ടതാണെന്നും ശത്രുഘ്​നൻ സിൻഹ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressShatrughan Sinhamalayalam newsBJPLok Sabha Electon 2019
News Summary - "BJP 1-Man Show, 2-Man Army": Shatrughan Sinha -India news
Next Story