ബി.ജെ.പി പുതിയ പട്ടിക; ഉമാ ഭാരതിക്ക് സീറ്റില്ല
text_fieldsന്യൂഡൽഹി: ശനിയാഴ്ച ബി.ജെ.പി പുറത്തുവിട്ട 24 പേരുടെ സ്ഥാനാർഥി പട്ടികയിൽ ഉമാ ഭാരതിക്ക് സീറ്റില്ല. ത്സാന്‍സി ലോ ക്സഭ മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എം.പി കൂടിയായ ഉമാഭാരതിയെ മാറ്റി പകരം അനുരാഗ് ശര്‍മയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. ഉമാ ഭാരതി നേരത്തെ തന്നെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഹരിയാനയിൽ നിന്ന് എട്ട് പേർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും നാല് പേർ മധ്യപ്രദേശ്, ഝാർഖണ്ഡിൽ നിന്നും മൂന്ന് വീതം പേരുടെ ലിസ്റ്റാണ് ഇന്ന് പുറത്തുവിട്ടത്. പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ രണ്ട് സീറ്റുകളിലേക്കുള്ളവരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ബി.ജെ.പി ഇതുവരെ 407 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രിൽ 11നാണ് ആരംഭിക്കുക. അത് മെയ് 19 വരെ തുടരും. മെയ് 23നാണ് വോട്ടെണ്ണൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
