You are here
ബി.ജെ.ഡിയോട് മാജിയുടെ ടാറ്റ
ഭുവനേശ്വർ: പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ബിജു ജനതാദളിന് (ബി.ജെ.ഡി) തിരിച്ചടി. എം.പിയായ ബാലഭദ്ര മാജി പാർട്ടി വിട്ടതാണ് ബി.െജ.ഡിയെ പ്രതിസന്ധിയിലാക്കിയത്. താൻ അവഗണിക്കപ്പെട്ടു, വഞ്ചിതനായി തുടങ്ങിയ കാരണങ്ങളാണ് രാജിക്കത്തിൽ മാജി പറയുന്നത്. പാർട്ടി ജനാധിപത്യ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നബരംഗ്പുർ മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം. പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനെ കാണാൻ സാധിക്കാത്തതിനാൽ, അദ്ദേഹത്തിെൻറ പൊളിറ്റിക്കൽ സെക്രട്ടറിക്കാണ് രാജി കൈമാറിയത്. മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന കാര്യം സമാന മനസ്കരുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മാജി അറിയിച്ചു.