Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിലെ മുഖ്യ ഡോക്ടർ

ഗോവയിലെ മുഖ്യ ഡോക്ടർ

text_fields
bookmark_border
ഗോവയിലെ മുഖ്യ ഡോക്ടർ
cancel
camera_alt?????? ??????? ????????? ?????? ??. ???????????? ?.????? ??????? ?????????????? ???? ???????????? ??????? ???????

പനജി: കഴിഞ്ഞ ദിവസം വടക്കൻ ഗോവയിലെ മാപുസയിലെ ജില്ലാ ഗവ. ആശുപത്രിയുടെ ഒ.പിയിലെത്തിയവർ ഡോക്ടറെ കണ്ട് ഒന്നു ഞെട്ട ി. മുഖ്യമന്ത്രി പ്രമോദ് സാവന്തി​​െൻറ അതേ ഛായ ഡോക്ടർക്ക്. മുഖ്യമന്ത്രി തന്നെയാണ് ഡോക്ടർ വേഷത്തിൽ മുന്നിലിരിക് കുന്നതെന്ന് ബോധ്യമായപ്പോൾ അത്ഭുതം ആദരവിന് വഴിമാറി കൊടുത്തു.

ഗോവ രാജ്യത്തെ ആദ്യ കൊറോണമുക്ത സംസ്ഥാനമായി മാറിയതിന് പിന്നാലെ പിറന്നാൾ ദിനത്തിലാണ് പ്രമോദ് സാവന്ത് ത​​െൻറ പഴയ ഡോക്ടര്‍ കുപ്പായം എടുത്തണിഞ്ഞത്. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഊരിവെച്ച കുപ്പായമാണ് 47ാം ജന്മദിനമായ വെള്ളിയാഴ്ച സാവന്ത് വീണ്ടും അണിഞ്ഞത്. മാപുസയിലെ ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രി മറ്റു ഡോക്ടര്‍മര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചു. ആയുര്‍വേദ ഡോക്ടറായ പ്രമോദ് സാവന്ത് 12 വർഷം മുമ്പ് ഈ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഡോക്ടര്‍ കസേരയില്‍ കണ്ടപ്പോള്‍ രോഗികള്‍ക്ക് അത്ഭുതവും കൗതുകവും അടക്കാനായില്ല. തുടര്‍ന്ന് ഒ.പിയില്‍ എത്തിയ എല്ലാ രോഗികളെയും അദ്ദേഹം പരിശോധിച്ചു.

''കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് നമ്മളെ സുരക്ഷിതരായി സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സമര്‍പ്പിത മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ നമ്മള്‍ ഉറപ്പാക്കണം. ഞാനും അതിനോട് പ്രതിബദ്ധത പുലര്‍ത്തുന്നതാണ്. അതി​​െൻറ ഭാഗമായി എ​​െൻറ ജന്മദിനത്തില്‍ മാപുസയിലെ ജില്ലാ ആശുപത്രിയിലെ ഒ.പി.ഡിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ചേരുകയാണ്' - സാവന്ത് ട്വീറ്റ് ചെയ്തു.

ആശുപത്രിയില്‍ ദിവസത്തി​​െൻറ പകുതിയോളം ചെലവിട്ട സാവന്ത് റൗണ്ട്സിന് പോവുകയും പത്ത് രോഗികളെ പരിശോധിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു പതിറ്റാണ്ട് മുന്‍പാണ് രാഷ്ട്രീയത്തിൽ ചേരുന്നതിനായി സാവന്ത് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaGoa CMCM Pramod Sawantcovid 19
News Summary - On birthday, Goa CM returns to first job as Ayurveda doctor-india news
Next Story