Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേൽപാലത്തിൽ കാറുകൾ നിർത്തി കേക്ക് മുറിച്ച് ജന്മദിനാഘോഷം; 21 പേർ അറസ്റ്റിൽ
text_fieldsbookmark_border
ഗാസിയാബാദ് (യു.പി): മേൽപാലത്തിൽ ജന്മദിനാഘോഷം നടത്തി ബഹളംവെച്ച 21 പേർ അറസ്റ്റിൽ. ഇവരിൽനിന്ന് എട്ട് ആഡംബര കാറുകളും പിടിച്ചെടുത്തതായി ഇന്ദിരാപുരം പൊലീസ് അറിയിച്ചു. കാറിന്റെ ബോണറ്റിൽ കേക്ക് മുറിക്കുകയും ഉച്ചത്തിൽ പാട്ട് വെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കിഴക്കൻ ഡൽഹിയിലെ ജഗത്പുരിയിൽ താമസിക്കുന്ന അൻഷ് കോഹ്‌ലിയുടെ (21) ജന്മദിനമാണ് ചൊവ്വാഴ്ച അർധരാത്രി ആഘോഷിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. വാഹനങ്ങൾ അശ്രദ്ധമായി പാർക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുകയും മറ്റു യാത്രക്കാരോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തെന്ന് എസ്.പി ഗ്യാനേന്ദ്ര സിങ് പറഞ്ഞു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

